കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

March 14, 2022

ചില പാട്ടുകൾ വലിയ രീതിയിൽ സംഗീത പ്രേമികളുടെ ഹൃദയം കവരാറുണ്ട്… അത്തരത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ‘പറുദീസാ’ തരംഗമാണ്. ശ്രീനാഥ്‌ ഭാസിയുടെ ആലാപനത്തിൽ സുഷിൻ ശ്യാം സംഗീതം നൽകിയ ഭീഷ്മപർവ്വത്തിലെ ഗാനം കേരളക്കര ഒട്ടാകെ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനത്തിന് ഒരുക്കിയ കവർ വേർഷനാണ് പാട്ട് പ്രേമികളെ മുഴുവൻ ആവേശത്തിലാക്കുന്നത്. ഇന്തോനേഷ്യൻ ഗായിക ഇയൂസ് ദേശ്യാനയാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് പിന്നിൽ. അതേസമയം മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഗാനത്തിന്റെ ഇന്തോനേഷ്യൻ വേർഷനും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ചലച്ചിത്രതാരം ശ്രീനാഥ് ഭാസിയാണ് ഈ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഒരുക്കിയ ഗാനത്തിന്റെ രചന വിനായക് ശശികുമാറാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയിൽ 80 കളെ അനുസ്മരിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിനൊപ്പംതന്നെ ഗാനത്തിലെ ചുവടുകളും വലിയ രീതിയിൽ ഹിറ്റായിരുന്നു അതേസമയം പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഗാനം ട്രെൻഡിങ്ങിലും ഇടംനേടിയതാണ് ഈ ഗാനം. ഇപ്പോഴിതാ സംഗീതപ്രേമികളിൽ മുഴുവൻ ആവേശം നിറയ്ക്കുകയാണ് പറുദീസാ ഗാനത്തിന്റെ ഇന്തോനേഷ്യൻ കവർ വേർഷനും. മലയാളത്തിന് പുറമെ അന്യഭാഷകളിലും പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ പാട്ടിന്റെ അണിയറപ്രവർത്തകരും ആവേശത്തിലാണ്.

ഇന്തോനേഷ്യൻ വേർഷൻ ഗാനത്തിൽ ഇയൂസ് ദേശ്യാനയുടെ ആലാപനത്തിനൊപ്പം മ്യൂസിക് ഇൻസ്ട്രുമെന്റ്സുമായി ഒരു കൂട്ടം സംഗീതപ്രതിഭകളും വിഡിയോയിൽ എത്തുന്നുണ്ട്. ഇതും പാട്ടിനെ കൂടുതൽ രസകരമാക്കുന്നു. അതേസമയം സിനിമയിലെ ഗാനത്തിൽ സൗബിന്റെയും ശ്രീനാഥ്‌ ഭാസിയുടെയും അനഘയുടെയും നൃത്തചുവടുകളാണ് വലിയ രീതിയിൽ ശ്രദ്ധനേടിയത്.

Read also: കൂട്ടത്തിൽ ഒളിഞ്ഞുകയറിയതല്ല, ഇത് വരകളില്ലാത്ത സീബ്ര; കൗതുകമായി ആൽബിനോ സീബ്ര

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ചിത്രമാണ് ഭീഷ്മപർവ്വം. ബിഗ് ബിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍താരനിരയാണ് സിനിമയ്ക്ക് വേണ്ടി ഒന്നിച്ചത്.

Story highlights: Parudheesa Indonesian Version