ഇത് അതിജീവനത്തിന്റെ സംഗീതം; യുക്രൈനിലെ അഭയകേന്ദ്രത്തിൽ വയലിൻ വായിക്കുന്ന പെൺകുട്ടി, വിഡിയോ

March 8, 2022

യുക്രൈനിൽ നിന്നുള്ള യുദ്ധത്തിന്റെയും ഭീകരതയുടെയും വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇവിടുത്തെ ഒരു അഭയകേന്ദ്രത്തിൽ നിന്നും മുഴങ്ങികേൾക്കുന്ന സംഗീതം, ഇത് വെറും സംഗീതമല്ല അതിജീവനത്തിന്റെ സംഗീതം…റഷ്യയുടെ തുടർച്ചയായുള്ള ഷെല്ലാക്രമണത്തിൽ നിന്നും അഭയംതേടി ഭൂഗർഭ അഭയകേന്ദ്രങ്ങളിൽ ഉള്ള ഒരു പെൺകുട്ടി വയലിൻ വായിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതേസമയം സോഷ്യൽ ഇടങ്ങളിൽ ഈ വിഡിയോ വൈറലായതോടെ ഇത് അതിജീവനത്തിന്റെ ഗാനമാണ് എന്നാണ് പലരും പറയുന്നത്.

അതേസമയം കഴിഞ്ഞദിവസം യുക്രൈനിന്റെ ദേശീയഗാനം ഫ്ലൂട്ടിൽ വായിക്കുന്ന ഒരു പെൺകുട്ടി യുടെ വിഡിയോയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വിഡിയോയാണ് പുറത്തുവരുന്നത്. ബോംബ് ആക്രമണത്തിൽ നിന്നും രക്ഷനേടാനുള്ള അഭയകേന്ദ്രത്തിൽ നിന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വിഡിയോ. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ അകത്താണ് ഈ പെൺകുട്ടി ഉള്ളത്. വയലിൻ വായിക്കുന്ന പെൺകുട്ടിയുടെ ചുറ്റിനും കൂടിയിരിക്കുന്ന ആളുകളെയും വിഡിയോയിൽ കാണാം.

Read also:ആംബുലന്‍സ് വളയം പിടിയ്ക്കാൻ ഇനി സ്ത്രീകളും, ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍

അതേസമയം യുദ്ധഭൂമിയിൽ നിന്നും ഇത്തരത്തിലുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ചിലതൊക്കെ ഹൃദയഭേദകമായ കാഴ്ചകളാണ്, യുദ്ധത്തിന്റെ ഭീകരത പറയുന്ന ചിത്രങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ യുദ്ധഭൂമിയിൽ നിന്നുള്ള ചില ആശ്വാസത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തുന്നുണ്ട്.

Read also: അന്ന് ലോക്ക്ഡൗണിൽ മകനെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച ‘അമ്മ, ഇന്ന് യുക്രൈനിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിൽ…

അതേസമയം യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ സ്വന്തം നാട്ടിലേക്ക് പോയികൊണ്ടിരിക്കുകയാണ്. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ തിരികെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധഭൂമിയിൽ നിന്നും നിരവധി ദുഃഖകരമായ വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

Story highlights: Girl playing Violin in Ukraine Bomb shelter