ചർമ്മത്തിലെ ചുളിവുകളും പാടുകളും വേഗത്തിൽ മായാൻ വിറ്റാമിൻ -ഇ

May 25, 2023

മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധ ശേഷിയെ സഹായിക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ-ഇ. ആൻറി ഓക്സിഡൻറും ഗുണങ്ങളുള്ള വിറ്റാമിൻ ഇ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. വീക്കം കുറയ്ക്കുന്നതിനും ചർമ്മം ചെറുപ്പമാകുന്നതിനും ഇത് മുഖത്ത് പ്രയോഗിക്കാം. രാത്രികാലത്താണ് വിറ്റാമിൻ-ഇ ചർമ്മ സംരക്ഷണത്തിനായി മുഖത്ത് പുരട്ടേണ്ടത്. ഉറങ്ങുന്നതിന് മുൻപ് മുഖത്തിടുന്നതുകൊണ്ട് ഇത് പൂർണ്ണമായി ആഗിരണം ചെയ്യും.

വിറ്റാമിൻ-ഇ ഓയിൽ മുഖത്ത് പ്രയോഗിക്കേണ്ട വിധം;

മുഖത്തുള്ള മേക്കപ്പ് പൂർണമായും നീക്കം ചെയ്യുക. ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുന്നതാണ് ഉത്തമം. ഉണങ്ങിയ തുണികൊണ്ട് ജലാംശം നീക്കം ചെയ്യുക. വിറ്റാമിൻ-ഇ ഓയിൽ നേരിട്ട് മുഖത്ത് പുരട്ടുന്നതിനു പകരം ബദാം ഓയിലോ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഒന്നോ രണ്ടോ തുള്ളികൾ ചേർക്കാം.

വിരലുകൾ ഉപയോഗിച്ച് ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടുക. മുഖം ചെറിയ വൃത്താകൃതിയിൽ തടവുക, അങ്ങനെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മിശ്രിതം നന്നായി വ്യാപിക്കുകയും ചെയ്യും.

കിടക്കുന്നതിനും 20 മിനിറ്റെങ്കിലും മുൻപ് ഈ മിശ്രിതം മുഖത്ത് പുരട്ടണം. കാരണം, തലയിണയിലോ മറ്റോ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ രീതിയിൽ മിശ്രിതം പുരട്ടിയാൽ മുഖത്ത് ചുളിവുകളും പാടുകളും മായുന്നത് കാണാം.

Read Also: മീനൂട്ടിയുടെ റൊമാന്റിക് ഹീറോയെ വേദിയിലെത്തിച്ച് പാട്ട് വേദി, ചിരി നിമിഷം

ഇതോടൊപ്പം ഭക്ഷണത്തിലും വിറ്റാമിൻ-ഇ ഉൾപ്പെടുത്തിയാൽ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിൻ ഇ കൂടുതലുള്ള ഭക്ഷണങ്ങളിൽ ബദാം, ബ്ലാക്ക്‌ബെറി, അവോക്കാഡോ എന്നിവ ഉൾപ്പെടുന്നു. വിറ്റാമിൻ ഇ ഓറൽ സപ്ലിമെന്റുകൾക്ക് ശരീരത്തിന്റെ പോഷകങ്ങൾ വർധിപ്പിക്കും. മുതിർന്നവർക്കുള്ള പ്രതിദിന വിറ്റാമിൻ ഇ ഉപഭോഗം 15 മില്ലിഗ്രാമിൽ കൂടരുത്.

Story highlights- Unique Benefits of Vitamin E