പയർ വർഗങ്ങളിലെ കേമൻ; ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങൾ

May 24, 2022

പയർവർഗ കുടുംബത്തിലെ ഏറ്റവും ആരോഗ്യദായകമായ വിത്താണ് ചെറുപയർ.എല്ലാ പയർവർഗങ്ങളേക്കാളും അധികമായി പോഷകങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം.

പ്രോട്ടീൻ സമ്പുഷ്ടമാണ് ചെറുപയർ. അതിനു പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ചെറുപയറിൽ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണുള്ളത്.

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഭക്ഷണമാണ് ചെറുപയര്‍. ദിവസേന ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചെറുതല്ല ഗുണങ്ങൾ. ഊർജം നൽകുമെന്ന് മാത്രമല്ല, വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും നൽകും. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും മുളപ്പിച്ചു കഴിച്ചാൽ ഈ പ്രശ്‌നം ഇല്ലാതെയാകും.

Read Also: ‘എന്നാൽ ഒന്ന് തിരിഞ്ഞു നോക്കിക്കോ’; ആരാധകരെ വികാരാധീനരാക്കി ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകി കമൽ ഹാസൻ

ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടാൻ ആവശ്യമായ ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ് ചെറുപയർ. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഗർഭധാരണത്തിനു മുമ്പും ശേഷവും ശരിയായ അളവിൽ ഫോളേറ്റ് ലഭിക്കുന്നതിനുള്ള കൂടുതൽ പ്രായോഗിക മാർഗമാണ് ചെറുപയർ.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ചെറുപയർ സഹായിക്കുമെന്ന് ചില പടനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അലർജിക്കെതിരെയും നല്ലൊരു പ്രതിരോധ മാർഗമാണ് ചെറുപയർ. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും ഇവയിൽ ആന്റിട്യൂമർ ഗുണങ്ങളുണ്ടാകാമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Story highlights- Health benefits of mung bean