മഴക്കാലമെത്തി ആരോഗ്യകാര്യത്തിൽ വേണം കൂടുതൽ ജാഗ്രത

May 19, 2022

മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാരണം മഴക്കാലം നിരവധി രോഗങ്ങളുടെ കൂടെ കാലമാണ്. ഡെങ്കിപ്പനി, എലിപ്പനി, മറ്റ് വൈറല്‍ പനികള്‍, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരേയും ഇക്കാലത്ത് ഏറെ ശ്രദ്ധവേണം. മഴക്കാലത്ത് വീട്ടിലും വീടിനോട് ചേര്‍ന്നുമുള്ള ഇടങ്ങളിലും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും കൊതുക് പെരുകാന്‍ സാധ്യത കൂടുതലായതിനാല്‍ അത് പലവിധത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

മഴക്കാലത്ത് വീടും പരിസരവും കൂടുതല്‍ ശുചിയാക്കിയിടുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും. ദിവസവും രണ്ട് നേരം കുളിക്കുന്നതും ഈ ദിവസങ്ങളിൽ ശീലമാക്കണം. ഈ ദിവസങ്ങളിൽ റോഡിലോ മറ്റോ ഇറങ്ങേണ്ടി വരുമ്പോൾ കെട്ടികിടക്കുന്ന വെള്ളത്തിലോ ചെളിവെള്ളത്തിലോ ചവിട്ടേണ്ടിവന്നാൽ തീർച്ചയായും കാലുകൾ കഴുകി വൃത്തിയാക്കണം.

Read also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക. ചെറുചൂടോടു കൂടി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് മഴക്കാലത്ത് ആരോഗ്യകരം. പുറത്ത് നിന്നും ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ ഏറെ കരുതലും ശ്രദ്ധയും അത്യാവശ്യമാണ്.

Read also:മൾബറി മരത്തിൽനിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം- ദൃശ്യങ്ങൾക്ക് പിന്നിൽ

ഈ സമയത്ത് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മഴക്കാലത്ത് സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്. കൃത്യമായ സമയത്ത് വൈദ്യസഹായം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആശുപത്രികളില്‍ നേരിട്ട് പോകാന്‍ സാധിച്ചില്ലെങ്കില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വഴിയും ആരോഗ്യ പ്രവര്‍ത്തകരെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ ശ്രദ്ധിക്കുക.

Story highlights; Monsoon Health Tips to Stay Healthy