പാടി വിസ്മയിപ്പിച്ച് കൃഷ്ണശ്രീ; സ്നേഹസമ്മാനവുമായി സുദീപും- വിഡിയോ

May 18, 2022

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സംഗീതത്തിന്റെ മാസ്മരികത സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ വിശേഷങ്ങൾ പാട്ടിനൊപ്പം പങ്കുവയ്ക്കപ്പെടുന്ന വേദിയിലെ എല്ലാ കുഞ്ഞു ഗായകരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പാട്ടിനു തേൻമധുരം പകർന്ന് പ്രിയങ്കരിയായ ഗായികയാണ് കൃഷ്ണശ്രീ. ശബ്ദത്തിന്റെ പ്രത്യേകതയാണ് കൃഷ്ണശ്രീയെ വേറിട്ട് നിർത്തുന്നത്. ഇപ്പോഴിതാ, ഹൃദ്യമായൊരു ഗാനവുമായെത്തി ഹൃദയം കീഴടക്കുകയാണ് ഈ കുഞ്ഞു മിടുക്കി.

എത്രകേട്ടാലും മതിയാവാത്ത ഒരു ഗാനമാണ് കൃഷ്ണശ്രീ ആലപിച്ചത്. ‘മൈനാഗം കടലിൽ നിന്നുയരുന്നുവോ..’ എന്ന ഗാനമാണ് കൃഷ്ണശ്രീ പാടിയത്. കൈയടിയോടെയാണ് വിധികർത്താക്കൾ മിടുക്കിയുടെ മധുരാലാപനത്തെ ഏറ്റെടുത്തത്. ഇത്രയും മനോഹരമായി പാടിയ കുഞ്ഞു ഗായികയ്ക്ക് എന്തുനൽകിയാലും മതിയാകില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് ഗായകൻ സുദീപ് കുമാർ. ഇങ്ങനെ പാടി അമ്പരപ്പിക്കുന്ന എല്ലാ കുഞ്ഞു ഗായകർക്കും ഇങ്ങനെ സമ്മാനം നൽകുന്നുണ്ടെന്നും സുദീപ് വ്യക്തമാക്കി.

ലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ ഇപ്പോൾ മ്യൂസിക് ഉത്സവ എന്ന ഇവന്റുമുണ്ട്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

ഗായകരും അഭിനേതാക്കളും മറ്റു സിനിമാ സാംസ്കാരിക പ്രമുഖരും അതിഥികളായി എത്തുന്ന ഇവന്റാണ് ടോപ് സിംഗർ മ്യൂസിക് ഉത്സവ്. ഒട്ടേറെ പ്രാദേശിക കലാകാരന്മാർക്ക് ഈ പരിപാടി പ്രോത്സാഹനവും നൽകുന്നുണ്ട്. പുതുതലമുറ കണ്ടിട്ടില്ലാത്ത ഒട്ടേറെ കലാരൂപങ്ങളും നാടൻ പാട്ടിന്റെ വൈവിധ്യമാർന്ന ഭാവങ്ങളുമെല്ലാം മ്യൂസിക്ഉത്സവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

Story highlights- Sudeep Kumar presents a gift to Krishnasree