ഉണക്കമുന്തിരി ഇനി മടുക്കുവോളം തിന്നാം; ഗുണങ്ങൾ പലത്…

June 15, 2022

പല മധുര പലഹാരങ്ങളിലും പായസത്തിലുമൊക്കെ നമ്മൾ ചേർക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണങ്ങിയ പഴങ്ങളിൽ പ്രമുഖനായ ഉണക്കമുന്തിരിയെ വെറുതെ തിന്നുന്നവരും ധാരാളമാണ്. വളരെ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി എന്നാണ് ഇപ്പോൾ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് ഉണക്കമുന്തിരിയിലൂടെ ലഭിക്കുന്നത്.

മഞ്ഞ, ബ്രൗൺ, കറുപ്പ് തുടങ്ങി നിരവധി നിറങ്ങളിൽ ഉണക്കമുന്തിരി ലഭ്യമാണ്. ഇതിൽ തന്നെ കറുത്ത ഉണക്കമുന്തിരിക്കാണ് ഏറ്റവും കൂടുതൽ ഗുണങ്ങളുള്ളത്. പ്രകൃതിദത്തമായ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. വായിൽ പോടുണ്ടാകാതിരിക്കാനും ഉണക്കമുന്തിരി സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ വായ്ക്കുള്ളിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടഞ്ഞ് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും. അതിനാൽ ദന്താരോഗ്യത്തിനും ഉണക്കമുന്തിരി ഫലപ്രദമാണ്.

കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിൻ സിയും മുടിക്ക് ആവശ്യമായ പോഷക ഗുണങ്ങൾ നൽകുന്നുണ്ട്. അതിനാൽ തന്നെ അവ കഴിക്കുന്നത് മുടി കൊഴിച്ചിലിനെ തടയുന്നതിനൊപ്പം അകാല നരയും ഒഴിവാക്കുന്നു.

Read More: ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ ലോകത്തെ ഏറ്റവും വലിയ ബിൽബോർഡിൽ മലയാളിയുടെ കഥ പ്രദർശിപ്പിച്ച് ‘റോക്കട്രി’ ടീം; വലിയ നേട്ടത്തിന് സാക്ഷിയായി നമ്പി നാരായണനും നടൻ മാധവനും

കാൽസ്യത്തോടൊപ്പം പൊട്ടാസ്യവും ധാരാളമായി ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇത് വഴി രക്തസമ്മർദ്ദത്തിനെ നിയന്ത്രിക്കാൻ കഴിയും. രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കറുത്ത ഉണക്കമുന്തിരി സഹായിക്കുമെന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

Story Highlights: Black currant has a lot of health benefits

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!