ടെൻഷൻ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം…

June 16, 2022

ചെറിയ കുട്ടികൾ മുതൽ പറഞ്ഞുകേൾക്കുന്ന വാക്കാണ് ടെന്‍ഷന്‍ എന്നത്. പരീക്ഷയെ കുറിച്ചോർത്ത് ടെൻഷൻ, ജോലിയിൽ ടെൻഷൻ, ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ ടെൻഷൻ, ഇങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും അടക്കം ടെൻഷൻ അടിക്കുന്നവരാണ് നമ്മളിൽ മിക്കവരും. മുതിർന്നവരെ പോലെ കുട്ടികളെയും ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദം കാര്യമായി തന്നെ ബാധിക്കാറുണ്ട്. ടെൻഷൻ വർധിച്ച് അത് പിന്നീട് വിഷാദരോഗത്തിന് കാരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എന്നാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താമെന്നാണ് പല വിദഗ്‌ധരും പറയുന്നത്. ഇത്തരത്തിൽ അമിതമായ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പയറുവര്‍ഗങ്ങള്‍, നട്സ്, പഴവർഗങ്ങൾ, വാഴപ്പഴം, മഞ്ഞൾ എന്നിവയാണ് ഇത്തരത്തിൽ മാനസീക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ. ധാരാളം വിറ്റാമിനുകളാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും പയറുവര്‍ഗങ്ങള്‍ സഹായിക്കുന്നു. ഭക്ഷണക്രമത്തില്‍ പയറുവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായകമാണ്.

Read also: ‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്‌ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ

നട്‌സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഒരു പരിധി വരെ മാനസിക സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുന്നതിനു സഹായക്കിന്നു. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് നട്‌സ്. അതുപോലെത്തന്നെ പഴവര്‍ഗങ്ങളില്‍ ചിലത് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നതിന് ഗുണകരമാണ്. ഓറഞ്ച്, കിവി, തക്കാളി, സ്‌ട്രോബറി തുടങ്ങിയ പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും മനസ്സിന് ഊര്‍ജ്ജം പകരുന്നതിനും സഹായിക്കുന്നു.

ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ധാരാളമടങ്ങിയിട്ടുണ്ട് വാഴപ്പഴത്തില്‍. സന്തോഷം പ്രദാനം ചെയ്യുന്ന സെറട്ടോണിന്‍ ഉത്പാദനത്തെ വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും വാഴപ്പഴം ഗുണം ചെയ്യുന്നു. മഞ്ഞൾ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ മുന്നിലാണ്. ഓര്‍മ്മശക്തിയെ വര്‍ധിപ്പിക്കുന്നതിനും വിഷാദത്തെ ചെറുക്കുന്നതിനും മഞ്ഞള്‍ സഹായകമാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്.

Story highlights: Eat These Foods to Reduce Stress

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!