‘ഒന്നിച്ചുവളർന്ന പതിനാലുവർഷങ്ങൾ..’- ഹൃദ്യമായ വിവാഹവാർഷിക കുറിപ്പുമായി കനിഹ

June 16, 2022

തെന്നിന്ത്യയുടെ പ്രിയനായികയാണ് കനിഹ. വിവാഹശേഷവും അഭിനയലോകത്ത് സജീവമായ ചുരുക്കം നടിമാരിൽ ഒരാളാണ് കനിഹ. ഇപ്പോഴിതാ,പതിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടിയും ഭർത്താവ് ശ്യാമും.ഈ പ്രത്യേക ദിനത്തിൽ തന്റെ പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ നേർന്ന് കനിഹ ഒരു കുറിപ്പ് പങ്കിട്ടു. തന്റെ പങ്കാളിയോടൊപ്പമുള്ള ചില പ്രണയചിത്രങ്ങളും കനിഹ പങ്കുവച്ചു.

’14 വർഷം ഒരുമിച്ച് വളർന്നു… മണ്ടത്തരങ്ങൾ, ഭ്രാന്തമായ വഴക്കുകൾ, ആലിംഗനങ്ങളിൽ ആശ്വാസം കണ്ടെത്തി, കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടു, ഒരുമിച്ച് വിജയം ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾക്ക് വാർഷിക ആശംസകൾ! നന്ദി ശ്യാം, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നതിലൂടെ ഈ ജീവിതം അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന്!’- കനിഹ കുറിക്കുന്നു.

അതേസമയം, ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടി. കനിഹ അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിലാണ്. തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും സംവിധായകൻ കെ മധുവും ചേർന്ന് സൃഷ്ടിച്ച ജനപ്രിയ അന്വേഷണ പരമ്പരയുടെ അഞ്ചാമത്തെ ഭാഗമായിരുന്നു ‘സിബിഐ 5: ദി ബ്രെയിൻ’.

Read Also: ക്ലാസ്സ്‌റൂം കണ്ടതോടെ ഇറങ്ങി ഒറ്റയോട്ടം, പിന്നാലെ അമ്മയും- ഒരു രസികൻ സ്‌കൂൾകാഴ്ച

പാപ്പൻ എന്ന ചിത്രമാണ് ഇനി കനിഹ നായികയായി റിലീസിന് ഒരുങ്ങുന്നത്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights- Kaniha and her husband celebrate 14th wedding anniversary