കൃത്യമായ അളവുകളിൽ നിർമിച്ച കൂറ്റൻ വളയങ്ങൾ; അമ്പരപ്പിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബിഗ് സർക്കിൾസ്

July 18, 2022

ഭൂമിയിൽ നിന്ന് കാണുമ്പോൾ വളരെ സാധാരണമായ കാഴ്ചകൾ മാനത്തുനിന്നു നോക്കുമ്പോൾ അത്ഭുതമായി മാറാറുണ്ട്. കാരണം ഏക്കറുകളോളം സ്ഥലങ്ങളിൽ അതിമനോഹരമായ രൂപങ്ങൾ വളരെ കൃത്യമായ അളവുകളോടെ കാണാൻ സാധിക്കും. ഇത്തരം അടയാളങ്ങളെ ജിയോഗ്ലിഫ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ്, വിമാനമോ ഉയർന്നു പറക്കുന്ന സംവിധാനങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്ത് എങ്ങനെ ഇത്രയും കൃത്യതയോടെ വലിയ രൂപങ്ങൾ ഭൂമിയിൽ ഒരുക്കി എന്നതിൽ ഇന്നും വ്യക്തമായ ഉത്തരമല്ല.

ജോർദാനിലെ ഇങ്ങനെയുള്ള കാഴ്ചകളുണ്ട്. ബിഗ് സർക്കിൾസ് എന്നറിയപ്പെടുന്ന ഈ വളയങ്ങൾ എന്തിന് നിർമിച്ചു എന്നത് ആർക്കുമറിയില്ല. ജോർദാനിലെ മലനിരകളിലാണ് ഈ വളയങ്ങൾ സ്ഥിതി ചെയ്യുന്നത്. 2000 വർഷം പഴക്കമുള്ള പത്തിലേറെ വളയങ്ങൾ ഇങ്ങനെ ജോർദാനിൽ ഉണ്ട്. പാറകൾ കൂട്ടിയാണ് ഈ വലയങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

ചില വളയങ്ങളുടെ വ്യാസം 1312 അടിയൊക്കെയാണ്. വർഷങ്ങളോളം ഈ കാഴ്ച ആരും കാണാതെ കിടന്നു. എന്നാൽ 1920ൽ ജോർദാന് മുകളിലൂടെ വിമാനം പറന്നപ്പോൾ ആ വൈമാനികരാണ് ഈ അത്ഭുത വളയങ്ങൾ കണ്ടെത്തിയത്. വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകൻ ഡേവിഡ് കെന്നഡി ഈ വലയങ്ങളെക്കുറിച്ച് പഠനം നടത്തിയതോടെയാണ് പുറംലോകം ഇതിനെക്കുറിച്ച് അറിയുന്നത്.

Read also: “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു..”; ജാനകിയമ്മയുടെ ഹിറ്റ് ഗാനവുമായി വേദിയിൽ ഹനൂന, മിഴിയും മനസ്സും നിറഞ്ഞ് പാട്ടുവേദി

ജോർദാന് മുകളിലൂടെ വിമാനങ്ങൾ പറന്നാണ് ഓരോ വളയവും കണ്ടെത്തിയത്. ചില വളയങ്ങൾ കാലക്രമേണ റോഡ് വന്ന് മുറിഞ്ഞിട്ടുണ്ട്. എന്തായാലും ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഈ വളയങ്ങൾക്കുണ്ട്. മൃഗങ്ങളെ സംരക്ഷിക്കാനാണ് ഇത്രയും വലിയ സുരക്ഷാ മതിൽ ഒരുക്കിയതെന്നു ചിലർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഉയരം കുറഞ്ഞ മതിലുകൾ മൃഗങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതല്ല. എന്തായാലും ഇന്നും ഈ വളയങ്ങളുടെ രഹസ്യം അജ്ഞാതമാണ്.

Story highlights- big circles in jordan