‘ക്യാ ബാത്ത് ഹേ..’; ഇനി പുതിയ ഭാവങ്ങൾ ഇടണമെന്ന് എം ജി ശ്രീകുമാർ, പ്രായം അനുസരിച്ച് കാര്യങ്ങൾ ചെയ്‌താൽ കൊള്ളാമെന്ന് അനുരാധ ശ്രീറാം, പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

July 9, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളായ എം ജി ശ്രീകുമാറും അനുരാധ ശ്രീറാമും എം ജയചന്ദ്രനും. പാട്ടുവേദിയിലെ കുഞ്ഞു പ്രതിഭകൾക്ക് വാത്സല്യത്തോടെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു നൽകാറുള്ള ജഡ്‌ജസിന് പ്രേക്ഷകരുടെ ഇടയിലും വലിയ ആരാധക വൃന്ദമാണുള്ളത്.

പാട്ടിനോടൊപ്പം തന്നെ വിധികർത്താക്കളും കൊച്ചു ഗായകരും തമ്മിലുള്ള നർമ്മ സംഭാഷണങ്ങളും പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. വേദിയെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ മുഹൂർത്തങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ചിരി പൊട്ടിയ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി.

ഷൂട്ട് തുടങ്ങുന്നതിന് മുൻപുള്ള തയ്യാറെടുപ്പ് വേളയിൽ ഗായകൻ എം ജി ശ്രീകുമാർ കാണിച്ച ചില ഭാവങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. ഹിന്ദി പരിപാടികളിലെ പോലെ ഇനി ചില പുതിയ ഭാവങ്ങൾ ഇടണമെന്ന് പറഞ്ഞ അദ്ദേഹം അത്തരം ഭാവങ്ങൾ അഭിനയിച്ചു കാണിച്ചതോടെ വിധികർത്താക്കൾക്കും വേദിയിലെ അവതാരിക മീനാക്ഷിക്കും ചിരി നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു.

തനിക്ക് മുൻപിലുള്ള ടേബിളിന് മുകളിലേക്ക് എം ജി ശ്രീകുമാർ കയറാൻ ശ്രമിച്ചതോടെ ചില കാര്യങ്ങൾ പ്രായത്തിന് അനുസരിച്ചു ചെയ്‌താൽ നന്നായിരിക്കുമെന്ന് കളിയാക്കി പറയുകയായിരുന്നു ഗായിക അനുരാധ. ഇതോടെ വേദിയിൽ വലിയൊരു ചിരി നിമിഷത്തിന് തുടക്കം കുറിക്കുകയായിരുന്നു.

Read More: ഇത് സംഗീത സംവിധായകൻ എം ജയചന്ദ്രനല്ല, മെന്റലിസ്റ്റ് എം ജെ; വേദിയിൽ ചിരി പൊട്ടിയ നിമിഷങ്ങൾ

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story Highlights: Funny moments at flowers top singer stage