40 അടി താഴ്ചയിൽ ഒരുക്കിയ സെറ്റ്, ആത്മസമർപ്പണത്തോടെ ഫഹദ്; ‘മലയൻകുഞ്ഞ്’- ബിഹൈൻഡ് ദി സീൻ വിഡിയോ

July 19, 2022

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്.  രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. ചിത്രം പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ ദിവസമെത്തിയ ട്രെയിലറിൽ ഭീതി ജനിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉരുൾപൊട്ടൽ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി 40 അടി താഴ്ചയിൽ ഒരുക്കിയ സെറ്റാണ് ഏറ്റവും ശ്രദ്ധേയം. ഫഹദ് ഫാസിലിന്റെ ആത്മസമർപ്പണത്തോടെയുള്ള അഭിനയവും ചിത്രത്തിന്റെ ശ്രദ്ധേയമാണ്.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. എ ആർ റഹ്‌മാൻ സംഗീതം പകർന്നിരിക്കുന്നു.

അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. പുഷ്പ 2,  പാച്ചുവും അത്ഭുതവിളക്കും തുടങ്ങി നിരവധി ചിത്രങ്ങളും ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഫഹദ് ചികിത്സയിലായിരുന്നു. സാഹസിക രംഗങ്ങളുള്ളതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷ ചിത്രം സമ്മാനിക്കുന്നുണ്ട്.

Story highlights- malayankunju behind the scene video