ചരിത്ര സ്‌മൃതികൾ പേറി 500 ഏക്കറിൽ നിലകൊള്ളുന്ന ഭീമൻ കൊട്ടാരം; ഉടമയായി ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മഹാറാണിയും- ലക്ഷ്മി വിലാസ് പാലസിന്റെ വിശേഷങ്ങൾ

August 30, 2022

രാജകീയമായ ചരിത്രം പേറുന്ന മണ്ണാണ് ഭാരതത്തിന്റേത്. പൗരാണികതയ്‌ക്ക് ഏറെ പ്രധാന്യം നൽകുന്ന രാജ്യത്ത് പ്രൗഢമായിരുന്ന രാജഭരണത്തിന്റെ അവശേഷിപ്പുകൾ ഇന്നും കാണാൻ സാധിക്കും. കൂറ്റൻ കോട്ടകളും, അതിമനോഹരങ്ങളായ കൊട്ടാരങ്ങളുമെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഭരണം നഷ്ടമായെങ്കിലും രാജകീയതിക്ക് ഒട്ടും മങ്ങൽ സംഭവിക്കാതെ ജീവിക്കുന്നവരുമുണ്ട്. ഇന്ത്യയിൽ നിലവിലുള്ള രാജകുടുംബങ്ങളിൽ ഏറ്റവും പ്രൗഢമായ ഒന്നാണ് ലക്ഷ്മി വിലാസ് പാലസ്.

ഗുജറാത്തിലെ വഡോധരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം ശ്രദ്ധേയമാകുന്നത് വലിപ്പം കൊണ്ടും നിലവിലെ അവകാശികളെകൊണ്ടുമാണ്. ഇന്തോ- ഗോഥിക് ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ഉടമ മഹാരാജ സിമർജിതും മഹാറാണി രാധികയുമാണ്. 2012 മുതൽ വഡോധരയുടെ അനൗദ്യോഗിക മഹാരാജാവ് എന്ന പദവി മഹാരാജ സിമർജിത് സിംഗ് ഗായക്വാദാണ് വഹിക്കുന്നത്. പുരാതനമായ മറാത്തി ഹിന്ദു രാജവംശമായ ഗായക്വാദ് വംശജനാണ് ഇദ്ദേഹം. മുൻ ക്രിക്കറ്റായിരുന്ന ഇദ്ദേഹം ഇന്ന് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററാണ്. അതുപോലെ ഗോൾഫിലും താല്പര്യമുള്ള ഇദ്ദേഹം, കൊട്ടാര സമുച്ചയത്തിൽ തന്നെ ഒരു ഗോൾഫ് കളിസ്ഥലവും, ക്ലബ്ബ് ഹൗസും ഒരുക്കിയിട്ടുണ്ട്.

മഹാരാജ സിമർജിത്തിന്റെ പത്നിയായ മഹാറാണി രാധിക ഇന്ത്യയിലെ മോഡേൺ മഹാറാണി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള മഹാറാണി രാധിക, വിവാഹത്തിന് മുൻപ് പത്രപ്രവർത്തകയായും ജോലി ചെയ്തിരുന്നു. അതുപോലെ തന്നെ ഫാഷൻ മേഖലയിലും മഹാറാണിക്ക് പ്രാവീണ്യമുണ്ട്. മോഡേൺ മഹാറാണി എന്ന് ഇവർ അറിയപ്പെടാൻ കാരണം, ജനിച്ചതും ജീവിക്കുന്നതും രാജകുടുംബത്തിലായതുകൊണ്ടും പൊതുജനങ്ങൾക്കൊപ്പം ജീവിച്ചിട്ടുള്ളതുകൊണ്ടുമാണ്. വസ്ത്രധാരണത്തിൽ പോലും പരമ്പരാഗത വേഷ ശൈലി ഉപയോഗിക്കാറില്ല ഇപ്പോൾ രാജകുടുംബം.

ലോക പ്രസിദ്ധമാണ് ഇവരുടെ ലക്ഷ്മി വിലാസ് പാലസ്. 1890ൽ മഹാരാജ സയജിറാവു ഗായക്‌വാദാണ് ഈ കൊട്ടാരം പണിതുയർത്തുന്നത്. 1878ലാണ് കൊട്ടാരത്തിന്റെ നിർമാണം തുടങ്ങിയ കൊട്ടാരം 12 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. എന്നാൽ ഈ കാലയളവിനുള്ളിൽ കൊട്ടാരത്തിന്റെ ആർക്കിടെക്ച്ചർ ആത്മഹത്യയും ചെയ്തു. കാരണം ഈ കൊട്ടാരം അധിക കാലം നിലനിൽക്കില്ല എന്ന ധാരണയിലായിരുന്നു അദ്ദേഹം. എന്നാൽ 140 വർഷങ്ങൾ പിന്നിട്ടിട്ടും കൊട്ടാരത്തിനു കേടുപാടുകളില്ല.

Read Also:14 സിംഹങ്ങളെ ഒറ്റയ്ക്ക് നേരിട്ട് കൊമ്പനാന- വിഡിയോhttps://flowersoriginals.com/2022/08/elephant-frees-itself-from-14-lionesses/

500 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ 176 മുറികളാണുള്ളത്. ഇതുവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ സമുച്ചയം കൂടിയാണ് ലക്ഷ്മി വിലാസ് പാലസ്. വഡോദരയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ലക്ഷ്മി വിലാസ് പാലസ്.

Story highlights- Laxmi Vilas Palace in Vadodara