ആരോഗ്യഗുണങ്ങൾ അടങ്ങും ‘അതിമധുരം’ ചായ!

September 14, 2022

ബിരിയാണിയിലും മറ്റും ഫ്ലേവറിനായി ചേർക്കുന്ന ഒന്നായാണ് പലർക്കും അതിമധുരം അറിയാവുന്നത്.എന്നാൽ അതിനപ്പുറം ഒട്ടേറെ ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ് അതിമധുരം. അതിമധുരം ചായ അല്ലെങ്കിൽ മുളേത്തി ചായയ്ക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനത്തിന് നല്ലതാണ് അതിമധുരം. ദഹനനാളവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾ ചികിത്സിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. കാരണം ഇത് ആമാശയത്തിലെ പാളി സംരക്ഷിക്കാൻ സഹായിക്കുന്നു.

ചുമയ്ക്ക് നല്ലതാണ്. ചുമയ്ക്കുള്ള അത്ഭുതകരമായ വീട്ടുവൈദ്യമാണ് അതിമധുരം ചായ. മാത്രമല്ല ഇത് മധുരമുള്ളതിനാൽ കുട്ടികൾക്കും കുടിക്കാൻ എളുപ്പമാണ്. എങ്കിലും, ഒരു പരിധിയിൽ കൂടുതൽ അളവ് കവിയാൻ പാടില്ല. ഈ വേരിന്റെ പരമാവധി അളവ് 3 മുതൽ 4 ഗ്രാം വരെയാണ്. ഒരു കപ്പ് ചായയ്ക്ക് ഇത്രത്തോളം മതിയാകും. ആർത്തവ വേദനയ്ക്കും ഉത്തമമാണ്.

അതിമധുരം പൊടി പോഷകഗുണമുള്ളതും മലബന്ധം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ആശ്വാസം നൽകുന്നതുമാണ്. മലബന്ധത്തിന് നല്ല ആശ്വാസം ലഭിക്കാൻ ദിവസവും 2 മുതൽ 3 ദിവസം വരെ ഈ ചായ കുടിക്കുക. അതുപോലെ അതിമധുരം ചായയ്ക്ക് ചില പാർശ്വഫലങ്ങൾ ഉണ്ട്. രക്തസമ്മർദ്ദമുള്ള ആളുകളും
ഗർഭിണികൾ ഒഴിവാക്കണം.

ഉണ്ടാക്കേണ്ട രീതി;

ആദ്യം അതിമധുരത്തിന്റെ വേര് പൊടിച്ച് കഷ്ണങ്ങളാക്കുക. വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ പൊടി ചേർക്കുക. ഇത് അരിച്ചെടുക്കുന്നതിന് മുമ്പ് 3 മുതൽ 4 മിനിറ്റ് വരെ തിളപ്പിക്കുക.

Story highlights- HEALTH BENEFITS & USES OF ATHIMADHURAM TEA