രുചിവിശേഷങ്ങളിലൂടെ താരമായ ലക്ഷ്മി നായരുടെ പേരിൽ തമിഴ്‌നാട്ടിൽ ക്ഷേത്രം പണികഴിപ്പിച്ച് ആരാധകൻ- വിഡിയോ

October 3, 2022

പാചക വിദഗ്ദ്ധ എന്ന നിലയിൽ ശ്രദ്ധനേടിയ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി നായർ കുക്കറി ഷോകളിലൂടെയാണ് ശ്രദ്ധേയയായത്. അതിനപ്പുറം വലിയൊരു കരിയർ യാത്ര ഉണ്ടെങ്കിലും രുചികളിലൂടെയാണ് ശ്രദ്ധേയയായത്. അധ്യാപിക, വാർത്താ അവതാരക, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കൈരളി ടി വിയിൽ മാജിക് ഓവൻ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി നായർ ശ്രദ്ധനേടിയത്. ഇപ്പോഴിതാ, പാചകത്തിലൂടെ ലഭിച്ച ആരാധാകനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായർ. കരിപ്പെട്ടിപെട്ടി എന്ന സ്ഥലത്ത് മുനിയാണ്ടി എന്ന ആരാധകൻ ലക്ഷ്മി നായർക്കായി ക്ഷേത്രം പണിതിട്ടുണ്ട്. ലക്ഷ്മിയുടെ കടുത്ത ആരാധകനാണ് മുനിയാണ്ടി. പതിനഞ്ചു വർഷമായി ലക്ഷ്മി നായരെ വിളിക്കാറുണ്ട് ഇദ്ദേഹം. മാത്രമല്ല, ലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷമാണ് അവിടെ. മാത്രമല്ല, പായസവിതരണവും ഉണ്ട്.

ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലാണ് ലക്ഷ്മി മനസ് തുറന്നത്. അതേസമയം, ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ തമിഴ്‌നാട്ടിൽ തന്റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ച ആരാധകനെ കുറിച്ച് ഹണി റോസും മനസ് തുറന്നിരുന്നു. ബോയ്ഫ്രണ്ട് എന്ന ആദ്യ മലയാള സിനിമയിൽ അഭിനയിക്കുന്ന കാലം മുതലുള്ള പാണ്ടി എന്ന് വിളിപ്പേരുള്ള ഒരു ആരാധകനാണ് ക്ഷേത്രം പണിതത്. അന്നുമുതൽ പിറന്നാളിനും ഓരോ സിനിമകൾ ഇറങ്ങുമ്പോഴും പത്രത്തിൽ ഒരു ഫോട്ടോ കണ്ടാൽ പോലും വിളിച്ച് പറയുന്ന ആരാധകനാണ്.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

അദ്ദേഹമാണ് തമിഴ്‌നാട്ടിൽ ഇങ്ങനെയൊരു ക്ഷേത്രം പണിതതായിഅറിയിച്ചത്. ഇത് സത്യമാണോ എന്നറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ല എന്നും നടി കൂട്ടിച്ചേർക്കുന്നു. അവർക്ക് സിനിമയിൽ അഭിനയിക്കുന്നവർ വളരെ പ്രിയപെട്ടവരാണ് എന്നും നടി പറയുന്നു. കഴിഞ്ഞ 15 വർഷമായി പാണ്ടി സ്ഥിരം വിളിക്കാറുണ്ട് എന്നും പിറന്നാൾ ദിനത്തിൽ പായസം വെച്ച് അവിടെല്ലാം വിതരണം ചെയ്യറുണ്ടെന്നും ഹണി റോസ് പറയുന്നു.

Story highlights- lakshmi nair about her tamilnadu fan