മമ്മൂട്ടിയുടെ കൂൾ കാർ ഡ്രിഫ്റ്റിംഗ്- വിഡിയോ

October 8, 2022

ആക്ഷൻ സീക്വൻസുകളും ത്രില്ലിംഗ് രംഗങ്ങളും ചേർന്ന് മമ്മൂട്ടിയുടെ ‘റോഷാക്ക്’  തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രതീക്ഷിച്ചതിലും വലിയൊരു വിഷ്വൽ ട്രീറ്റാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ അണിയറയിൽ നിന്നൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൂളായി മമ്മൂട്ടി ‘കാർ ഡ്രിഫ്റ്റിംഗ്’ നടത്തുന്ന വിഡിയോയാണ് ഇത്.

ഫോർഡിന്റെ മസ്ടാങ് കാറാണ് മമ്മൂട്ടി ചിത്രത്തിൽ ഉപയോഗിക്കുന്നത്. ഈ കാർ ഉപയോഗിച്ച് ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രണയം പ്രസിദ്ധമാണ്.

അതേസമയം,നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലറിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഇബ്ലിസ്’ ഫെയിം സമീർ അബ്ദുൾ തിരക്കഥയെഴുതിയിരിക്കുന്നു. ഇത് മലയാള സിനിമയിലെ ഒരു പുതിയ ശ്രമമാണ്. മികച്ച ആക്ഷൻ സീക്വൻസുകളുടെ സമന്വയമാണ് ചിത്രം.

Read Also: ഒരു കൈയകലത്തിൽ നിന്നോ, ഇല്ലെങ്കിൽ വായിലാവും; നിരീക്ഷിക്കാൻ വന്ന ഡ്രോണിന് മുതല കൊടുത്ത ഒന്നാന്തരം പണി-വിഡിയോ

മമ്മൂട്ടിയെക്കൂടാതെ ബിന്ദു പണിക്കർ, ഷറഫുദ്ധീൻ, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ജഗദീഷ് തുടങ്ങിയ നിരവധി അഭിനേതാക്കളും ‘റോഷാക്കിൽ’ ഉണ്ട്. അതേസമയം, പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേര് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയേറെ ശ്രദ്ധനേടിയിരുന്നു.

Story highlights- mammootty car drifting video