ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥയുമായി ആശ ശരത്തിന്റെ ‘ഖെദ്ദ’; ട്രെയ്‌ലർ റിലീസ് ചെയ്‌തു

November 26, 2022

ആശ ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖെദ്ദ.’ ഒരു പിടി മികച്ച സിനിമകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിന്റെ രചനയും സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആശ ശരത്തിന്റെ മകൾ ഉത്തര ശരത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഡിസംബര്‍ 2 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആശ ശരത് അടക്കമുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഉത്തര ശരത് ആശ ശരത്തിന്റെ മകളായി തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

അതേ സമയം ചിത്രത്തിലെ ഒരു ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ശ്രീവത്സന്‍ ജെ മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ “അണിയറയിൽ..” എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രതാപ് പി നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ബിജി ബാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. എഡിറ്റിംഗ്: മനോജ് കാനോത്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, ആര്ട്ട് ഡയറക്ഷൻ: രാജേഷ് കൽപത്തൂർ, കോസ്‌റ്റ്യുമ് ഡിസൈൻ: അശോകൻ ആലപ്പുഴ, മേക്കപ്പ്: പട്ടണം ഷാ, പിആർഒ: മഞ്ജു ഗോപിനാഥ്.

Story Highlights: Khedda trailer released