12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ..

November 23, 2022

എന്തെല്ലാം കൗതുകങ്ങൾ നിറഞ്ഞതാണ് ലോകം എന്ന് അമ്പരപ്പ് തോന്നാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. അവിശ്വസനീയമായ കാഴ്ചകൾ പലപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ നിലകൊള്ളാറുമുണ്ട്. അത്തരത്തിലൊന്നാണ് ചൈനയിൽ നൂറുകണക്കിന് ആടുകൾ തുടർച്ചയായി 12 ദിവസത്തോളം നിർത്താതെ വട്ടത്തിൽ കറങ്ങിയ കാഴ്ച. ഒന്നോ രണ്ടോ ആടുകൾ നടന്നു തുടങ്ങിയ വൃത്തം പിന്നാലെ നൂറുകണക്കിന് ആടുകൾ ചേർന്ന് പൂർത്തിയാക്കി. പിന്നീട് അവ നിർത്താതെ, ആ നടത്തം തുടർന്നു. ഇടയ്ക്ക് ചിലത് ഈ വൃത്തത്തിൽ നിന്നും പുറത്തേക്ക് മാറിനിന്നു. ചിലതാകട്ടെ, ആ കൂട്ടത്തിലേക്ക് ചേരുകയും ചെയ്തു.

എന്നാൽ എന്താണ് ഈ നടത്തത്തിന് പിന്നിലെ രഹസ്യം എന്നത് അജ്ഞാതമായി തുടർന്നു. ആടുകൾക്ക് പരിശീലനം നല്കിയതോ ഒന്നുമല്ല എന്നത് വ്യക്തമാണ്. ഇവ ഇങ്ങനെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.ചൈനയിലെ മംഗോളിയയയിൽ നിന്നുള്ള ദൃശ്യങ്ങൾ ആയിരുന്നു ഇത്. ആ ഫാമിലുള്ള എല്ലാ ആടുകളും ഈ പ്രവർത്തിയുടെ ഭാഗമായി. ഇപ്പോഴിതാ, അതിനു പിന്നിലുള്ള രഹസ്യം ചില ജന്തു ശാസ്ത്രഞ്ജൻമാർ കണ്ടെത്തിയിരിക്കുകയാണ്.

ആട്ടിൻകൂട്ടത്തിലെ മറ്റ് ആടുകളുടെ പെരുമാറ്റം അനുകരിക്കാൻ കഴിവുള്ളവയാണ് ആടുകൾ. അവയുടെ ഈ ഒരു പ്രത്യേകത വളരെ പ്രസിദ്ധമാണ്. വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും സംഘത്തിലെ മറ്റ് ആടുകളെ സംരക്ഷിക്കാനും വേണ്ടി അവയുടെ മുമ്പിലുള്ള ആടിനെ പിന്തുടരാൻ പറയുന്ന സാമൂഹിക സഹജാവബോധം മൂലമാണിത്. എന്നിരുന്നാലും,ഇങ്ങനെയുള്ള നടത്തം ദീർഘനേരംതുടരുന്നത് അസാധാരണമാണ്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്‌പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെൽ ഒരു സാധ്യത വിശദീകരണം നൽകുന്നത് ഇങ്ങനെയാണ്- ‘ആടുകൾ വളരെക്കാലമായി തൊഴുത്തിൽ കിടക്കുന്നതായി തോന്നുന്നു, ഇത് അവയുടെ സ്റ്റീരിയോടൈപ്പിക് സ്വഭാവത്തിലേക്ക് നയിച്ചേക്കാം. തൊഴുത്തിലിരിക്കുന്നതിലുള്ള നിരാശ കാരണം എവിടേക്കെങ്കിലും പോകാം എന്ന തരത്തിൽ ആവർത്തിച്ച് ചുറ്റിക്കറങ്ങുകയും ആ സഞ്ചാരം അവിടെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ആടുകൾക്ക് ആരോഗ്യകരമായി തുടരാവുന്ന ഒരു രീതിയല്ല.’- അദ്ദേഹം പറയുന്നു. നവംബർ നാലിനാണ് ആടുകൾ ഇങ്ങനെ നടന്നു തുടങ്ങിയത്. അത് നവംബർ 21 വരെ നീണ്ടുപോയി.

Story highlights- mystery behind sheeps walking in circle