ട്രെയിൻ യാത്രക്കിടയിൽ മനോഹരമായി പാടിയും ആസ്വദിച്ചും വയോധികൻ- വിഡിയോ

December 10, 2022

കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു ട്രെയിൻ യാത്രികൻ മനോഹരമായി പാടുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.

യാത്രികരിൽ ഒരാൾ ഫോണിൽ പ്ലേ ചെയ്ത പാട്ടിനൊപ്പം ഓർമ്മകളിലേക്ക് മടങ്ങിയതുപോലെ പാടുകയാണ് ഇദ്ദേഹം. അറുപതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹം വളരെയധികം ആസ്വദിച്ചാണ് പാടുന്നത്. ഒപ്പമുള്ള യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന ആലാപനവും ആസ്വാദനവുംകൊണ്ട് ഈ വയോധികൻ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. മുൻപ്, ഒരു നർത്തകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

‘ ചിക്കു ബുക്കു റെയിലെ..’ എന്ന ഗാനത്തിലെ പ്രഭുദേവയുടെ കിടിലൻ നൃത്ത ചുവടുകൾ വളരെയധികം ഹിറ്റാണ്. കാലങ്ങളായി ഈ ചുവടുകൾ അനുകരിക്കുന്നവരുണ്ട്. ഈ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്ന ഒരു വൃദ്ധന്റെ വിഡിയോയയാണ് മുൻപ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയത്.

Story highlights- A video of an elderly man singing in a train has gone viral.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!