ഉണർന്നയുടൻ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിച്ചാൽ ഗുണങ്ങൾ പലവിധം!

December 8, 2022


രാവിലെ ഉറക്കമുണർന്നാൽ വെറും വയറ്റിൽ വെള്ളം കുടിച്ച് ഒരു ഉണർവൊക്കെ വരുത്തുന്നവരാണ് പൊതുവെ എല്ലാവരും. എന്നാൽ വെറും വെള്ളത്തിന് പകരം നാരങ്ങാ വെള്ളം കുടിച്ച് നോക്കിയാലോ? ഒരുപാടുണ്ട് ഗുണങ്ങൾ.

വിറ്റാമിൻ സി നിറഞ്ഞതാണ് നാരങ്ങാവെള്ളം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉള്ള വിഷാംശങ്ങൾ പുറന്തള്ളുകയും ശരീരത്തിലെ പി എച്ച് ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് കൂടുതൽ ഊർജം ലഭിക്കാൻ സഹായകമാകും.

ഗ്യാസ്ട്രബിൾ ഇല്ലാതാക്കി ദഹനവ്യവസ്ഥ സുഗമമാക്കാനും കുടലിന്റെ സംരക്ഷണത്തിനും നാരങ്ങാ വെള്ളം സഹായിക്കുന്നു. കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Read Also: ഐശ്വര്യത്തിനായി നവജാത ശിശുക്കളെ 30 അടി ഉയരത്തിൽനിന്നും താഴെ നിൽക്കുന്നവർക്കിടയിലേക്ക് എറിയും; ഇന്ത്യയിൽ നിലനിന്നിരുന്ന വിചിത്രമായ ആചാരം!

ശരീര ആരോഗ്യത്തിനു പുറമെ ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നു നാരങ്ങാവെള്ളം. ഭാരം കുറയ്ക്കാനും നാരങ്ങാവെള്ളം സഹായിക്കും. ചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ചാണ് കുടിക്കേണ്ടത്.

Story highlights- benefits of drinking lime juice on an empty stomach.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!