മുഖക്കുരു നിയന്ത്രണത്തിലാക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ..

December 8, 2022

കൗമാരകാലംതൊട്ട് എല്ലാവരെയും അലട്ടുന്ന ഒരു പൊതു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. അതിന് പ്രധാന കാരണമാകുന്നതാകട്ടെ, ജീവിതശൈലിയും ഭക്ഷണവും. നമ്മുടെ ചർമ്മം മനോഹരമായി നിലനിർത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം മാത്രം മുഖക്കുരുവിന് കാരണമാകില്ലെങ്കിലും, ചില ഭക്ഷണങ്ങൾ നിങ്ങളുടെ നിലവിലുള്ള മുഖക്കുരു വഷളാക്കും- മുഖക്കുരുവിന് കാരണമാവുകയും അവസ്ഥ വഷളാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഇതൊക്കെയാണ്.

കാർബോഹൈഡ്രേറ്റ് കൂടുതലായി കഴിക്കുന്നവരിൽ മുഖക്കുരു അധികമായി കണ്ടിട്ടുണ്ട്. പഞ്ചസാര പതിവായി കഴിക്കുന്നത് കൗമാരക്കാരിൽ മുഖക്കുരുവിന് കാരണമാകുമെന്ന് മറ്റൊരു പഠനം കണ്ടെത്തിയിട്ടുണ്ട്. പാലുല്പന്നങ്ങൾ അധികമായി കഴിക്കുന്നവരിലും മുഖക്കുരുവിന്റെ പ്രശനം രൂക്ഷമാകാറുണ്ട്. ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരിലും പെട്ടെന്നുതന്നെ മുഖക്കുരു ഉണ്ടാകുന്നതായി കാണാൻ സാധിക്കും.

Read also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ

കഫീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, പാനീയങ്ങളെല്ലാം ശീലമാക്കിയവരിലും മുഖക്കുരു അലട്ടുന്നത് സ്ഥിരമാണ്. എനർജി ഡ്രിങ്കുകളും ഇതിന് കാരണമാകാറുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുഖക്കുരുവിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. ഗ്രീൻ ടി, മഞ്ഞൾ തുടങ്ങിയവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.

Story highlights- Foods That Can Cause Acne

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!