മഹാബലിപുരത്തെ മനോഹരമായ പഞ്ചരഥങ്ങൾ; പൗരാണിക ശില്പവിദ്യയുടെ മായിക ലോകം

December 23, 2022

അമ്പരപ്പിക്കുന്ന ശില്പ ചാരുതയോടെ നിലനിൽക്കുന്ന പുരാതന പട്ടണമാണ് മഹാബലിപുരം. ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന മാമാല്ലപുരമെന്നും അറിയപ്പെടുന്ന മഹാബലിപുരം, വസ്തുവിദ്യയുടെയും പൗരാണിക ശിലാ കലാരൂപത്തിന്റെയും സംഗമ ഭൂമിയാണ്.ഇന്ത്യൻ ചരിത്രത്തിലെ പൈതൃക അത്ഭുതങ്ങൾ പ്രതിഫലിപ്പിക്കുന്ന പഴക്കമുള്ള സ്മാരകങ്ങൾ വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണിത്.

മഹാബലിപുരത്തെ ഏറ്റവും വലിയ പ്രത്യേകത പാറക്കല്ലിൽ തീർത്ത പഞ്ചരഥമാണ്. ഭീമാകാരമായ അഞ്ചു പാറകളിൽ അഞ്ചു രഥങ്ങൾ കൊത്തിയെടുത്തിരിക്കുന്നു. വളരെ അപൂർവമായ കാഴ്ചയാണിത്. കാരണം, പൂർണമായും പാറക്കല്ലിൽ കൊത്തിയുണ്ടാക്കിയ ശിൽപം ലോകത്ത് അപൂർവമാണ്. മഹാബലിപുരത്തും അതേരീതിയിലാണ് ശിൽപം. അകവും പുറവും പാറക്കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നു.

പല്ലവ രാജവംശത്തിന്റെ കാലഘട്ടത്തിൽ ഏഴാം നൂറ്റാണ്ടിലാണ് രഥങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ അഞ്ച് ഘടനകൾ നിർമിച്ചിരിക്കുന്നത്. മഹാഭാരതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഈ രഥങ്ങൾക്ക് പാണ്ഡവരുടെയും ദ്രൗപദിയുടെയും പ്രതീകമായി പേര് നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

ദ്രൗപദി രഥം, അർജ്ജുന രഥം, നകുല-സഹദേവ രഥം, ഭീമ രഥം, ധർമ്മജ രഥം എന്നിങ്ങനെയാണ് പഞ്ച രഥങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഇവ കൂടാതെ സിംഹം, ആന, നന്ദികേശൻ എന്നിവയുടെ മൂന്ന് വലിയ ശില്പങ്ങളുമുണ്ട്. ഇന്ത്യയുടെ പൗരാണിക ശില്പ ചാരുതയ്ക്ക് മഹാബലിപുരം വലിയ മുതൽക്കൂട്ടാണ്.

Story highlights- Pancha Rathas at Mahabalipuram