തലമുടി തിളങ്ങാൻ ഷാംപൂ വേണമെന്നില്ല.. ഇരട്ടി ഫലം തരും ഈ  നാടൻ പ്രയോഗങ്ങൾ..

December 31, 2022

തലമുടിയുടെ സംരക്ഷണത്തിനും തിളക്കത്തിനുമായാണ് ആളുകൾ ഷാംപൂ ഉപയോഗിക്കുന്നത്. തലയിലെ എണ്ണമയം നീക്കം ചെയ്യാനും ഷാംപൂ ഉപയോഗിക്കാറുണ്ട്. പക്ഷെ ഷാംപൂ ചെയ്തു കഴിഞ്ഞാലും തലയിൽ എണ്ണമയം സ്വാഭാവികമായി ഉണ്ടാകും. ഇതിലൂടെ പ്രതീക്ഷിച്ച ഫലം ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ലഭിക്കില്ല.

ഷാംപുവിന് പകരം ചില സ്വയം പരീക്ഷണങ്ങൾ നടത്തിയാലോ? ഷാംപൂ ഒഴിവാക്കി മറ്റൊരു മാർഗത്തിലൂടെ കൂടുതൽ ഫലപ്രദമായി മുടി സംരക്ഷിക്കാൻ വഴിയുണ്ട്. ഏത് തരത്തിലുള്ള മുടിയുമാകട്ടെ. ബേക്കിങ്ങ് സോഡയും, ആപ്പിൾ  സിഡർ വിനീഗറും മാത്രം മതി മുടി സംരക്ഷണത്തിന്.

2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഒരു അരലിറ്റർ വെള്ളത്തിൽ കലക്കുക, (കുറച്ച് മുടിയുള്ളവർ ഒരു ടേബിൾ സ്പൂൺ സോഡ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ മതിയാകും). ശേഷം തലമുടി നനച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ബേക്കിംഗ് സോഡ ചേർത്ത വെള്ളം തലയിൽ ഒഴിച്ച് നന്നായി മസ്സാജ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ നന്നായി തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുക.

Read Also: “ഡീഗോ ഇപ്പോൾ ചിരിക്കുന്നുണ്ടാവും..”; പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് നൊമ്പരമാവുന്നു

ഷാംപൂവിന് പകരം ഈ രീതിയിൽ പരീക്ഷിച്ചവർക്ക് മുടി നല്ല രീതിയിൽ വളരാനും തിളക്കം ലഭിക്കാനും സാധിച്ചു എന്നാണ് അനുഭവസ്ഥർ പറയുന്നത്. ബേക്കിംഗ് സോഡയ്ക്ക് പകരം ആപ്പിൾ സിഡർ വിനെഗർ ഉപയോഗിച്ചാലും മതി. 

Story highlights- These home remedies for hair will give you double results..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!