മഞ്ഞുകാലമെത്തി; ചുണ്ടിന് നൽകാം തേനിന്റെ പരിചരണം

December 3, 2022

മഞ്ഞുകാലത്ത് ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ഈർപ്പമില്ലാതെ ചുണ്ട് പൊട്ടുന്നത് അസഹനീയമാണ്. വരണ്ട അന്തരീക്ഷം, കാറ്റ്, അന്തരീക്ഷത്തിലെ കുറഞ്ഞ ആര്‍ദ്രത എന്നിവ മൂലം മഞ്ഞുകാലത്ത് ചുണ്ടുകള്‍ കൂടുതലായി വരളും. വരള്‍ച്ച കൂടുതലാകുമ്പോള്‍ വിണ്ടുകീറുകയും ചെയ്യും.വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണിത്.

പലരും വെളിച്ചെണ്ണയും മോയ്സചറൈസറുമൊക്കെ ഉപയോഗിച്ച് ഈ ചുണ്ടുപൊട്ടൽ തടയാൻ ശ്രമിക്കാറുണ്ട്, എന്നാൽ താത്കാലിക ആശ്വാസം മാത്രമേ ഇവകൊണ്ട് ലഭിക്കു. പക്ഷേ ഇതിനുപകരം തേൻ ഉപയോഗിച്ചുനോക്കു. അമ്പരക്കുന്ന മാറ്റം കാണാൻ സാധിക്കും.

തേൻ ഗ്ലിസറിനോ, ഒലിവ് ഓയിലോ ആയി മിക്സ് ചെയ്ത് ചുണ്ടിൽ പതിവായി പുരട്ടിയാൽ ചുണ്ട് പൊട്ടൽ നിയന്ത്രിക്കാൻ സാധിക്കും. വാസെലിനിൽ മിക്സ് ചെയ്തും പുരട്ടാം. തേൻ തനിയെയോ ഈ മിശ്രിത രൂപത്തിലോ ചുണ്ടിൽ തേച്ച് മസ്സാജ് ചെയ്യുക. നല്ല ഫലം കിട്ടും.

Read also: “അതെടുത്ത് എറിയ്, ആ ഇന്നത്തേക്ക് ഇത് മതി..”; ഭാവയാമിയുടെ കുസൃതികൾ വേദിയിൽ പൊട്ടിച്ചിരി പടർത്തിയപ്പോൾ

പഞ്ചസാര ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് ചുണ്ട് സ്‌ക്രബ് ചെയ്‌താൽ നഷ്ടപെട്ട നിറം പോലും വീണ്ടെടുക്കാം. വേനൽക്കാലത്ത് ഇത്തരം പൊടിക്കൈകൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ചുണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.

Story highlights- tips to prevent chapped lips

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!