ക്രിസ്മസ് തലേന്ന് ചൂലുകൾ ഒളിപ്പിക്കുന്ന രാജ്യം; വിചിത്രമായ ചില ക്രിസ്മസ് ആചാരങ്ങൾ

December 19, 2022

ഡിസംബർ മാസമെത്തിയാൽ പിന്നെ പ്രകാശപൂരിതമായ ആഘോഷങ്ങളുടെ വരവാണ്. ക്രിസ്മസ് വരവേൽക്കാൻ എല്ലാവരും ഡിസംബർ തുടക്കം മുതൽ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഒരുമാസം നീളുന്ന ആഘോഷങ്ങളിൽ കേക്കുകൾ, കരോളുകൾ, കാർഡുകൾ, അലങ്കാരങ്ങൾ എല്ലാം ചേർന്ന് വ്യത്യസ്തമായ ഒരു അനുഭൂതി തന്നെ പകരും. വര്ഷാവസാനത്തിൽ കാലാന്തരങ്ങളായി ജനങ്ങൾ ആഘോഷമാക്കുന്ന ക്രിസ്മസ് ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി സമയമാണ്.

എന്നാൽ, ഓരോ നാടിനും നഗരത്തിനും ക്രിസ്മസ് സമ്മാനിക്കുന്ന അനുഭൂതി വ്യത്യസ്തമാണ്. ഒട്ടേറെ വേറിട്ട വിശ്വാസങ്ങളുമെല്ലാം ക്രിസ്മസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അവ പാരമ്പര്യമായി കൈമാറിവന്ന ചില ചിട്ടകളാണ്.

വീടിന് ചുറ്റും ലൈറ്റുകൾ ഒരുക്കുക, മരങ്ങൾ അലങ്കരിക്കുക, കേക്കുകൾ ഉണ്ടാക്കുക എന്നതൊക്കെയാണ് അടിസ്ഥാനപരമായി ക്രിസ്മസ് ആഘോഷം. എന്നാൽ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രിസ്മസ് നാളുകൾക്കായി പ്രത്യേകം ഉണ്ട്. നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ചില ആഘോഷങ്ങൾ പരിചയപ്പെടാം.

നൂറ്റാണ്ടുകളായി സ്കാൻഡനേവിയൻ രാജ്യത്ത് ‘യൂൾ’ ആട് അവരുടെ ക്രിസ്മസ് പാരമ്പര്യത്തിന്റെ ഭാഗമാണ്. 1966-ൽ ഒരു ഭീമാകാരമായ ആടിന്റെ രൂപം വൈക്കോലിൽ ഉണ്ടാക്കി പൊതുസ്ഥലത്ത് അലങ്കരിച്ചത് വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. അന്നുമുതൽ, എല്ലാവർഷവും അതേസ്ഥലത്ത് ആടിന്റെ രൂപം അവർ ഒരുക്കാറുണ്ട്.

ഫിൻലൻഡിലെ കുടുംബങ്ങൾ രസകരമായ ഒരു ഗെയിമാണ് കാലങ്ങളായി ക്രിസ്മസുമായി ബന്ധപ്പെട്ട് നടത്തുന്നത്. ക്രിസ്മസ് ദിനത്തിൽ രാവിലെ അരി, പാൽ, വെണ്ണ, കറുവപ്പട്ട എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു കഞ്ഞിപോലെയോ പുഡ്ഡിംഗ് പോലെയോ ഉള്ള ഒരു ആഹാരം ഒരുക്കുന്നു. പുഡ്ഡിംഗിനുള്ളിൽ വെച്ചിരിക്കുന്ന ബദാം കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Read More: സന്ധിവേദനയെ ചെറുക്കാന്‍ ഉറപ്പാക്കണം വൈറ്റമിന്‍ ഡി

നൂറ്റാണ്ടുകൾ പഴക്കമുള്ള അസാധാരണമായ ക്രിസ്മസ് പാരമ്പര്യ ആചാരമാണ് നോർവേയിലേത്. ഈ രാജ്യത്തെ കുടുംബങ്ങൾ ഡിസംബർ 24 ന് വീട്ടിലെ ചൂലുകൾ ഒളിപ്പിക്കുന്നു. മന്ത്രവാദിനികളും ദുരാത്മാക്കളും സവാരി ചെയ്യാനുള്ള ചൂലുകളെ തേടി ആ ദിവസം വീടുകളിലേക്ക് എത്തും എന്നാണ് ഇവരുടെ വിശ്വാസം.

Story highlights- unique Christmas traditions

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!