കൊവിഡ് പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ

കൊവിഡിന്റെ തീവ്രത വീണ്ടും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിൽ വളരെയേറെ ശ്രദ്ധ വേണം. നല്ല സമീകൃതാഹാരം കഴിക്കുന്ന ആളുകൾ ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഈ കൊവിഡ് കാലത്ത് ഭക്ഷണത്തിനും വളരെയധികം ശ്രദ്ധനൽകണം. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ എന്നിവ ലഭിക്കുന്നതിന് വിവിധ ഭക്ഷണങ്ങൾ ശീലമാക്കണം. ഓർക്കുക, രണ്ടാം തരംഗം കൂടുതൽ ശക്തമാകുമ്പോൾ പ്രതിരോധം വീടുകളിൽ നിന്നും ആരംഭിക്കണം.
പഞ്ചസാര, കൊഴുപ്പ് അല്ലെങ്കിൽ ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണത്തേക്കാൾ അസംസ്കൃത പച്ചക്കറികളും പഴങ്ങളുമാണ് നല്ലത്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ , പരിപ്പ്, ധാന്യങ്ങൾ, മാംസം, മത്സ്യം, മുട്ട, പാൽ തുടങ്ങിയ ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. അതേസമയം, പച്ചക്കറികളും പഴങ്ങളും അമിതമായി ഉപയോഗിക്കരുത്. കാരണം ഇത് പ്രധാനപ്പെട്ട വിറ്റാമിനുകൾ നഷ്ടമാകാൻ കാരണമാകും.
നന്നായി വെള്ളം കുടിക്കണം. വെള്ളം അടങ്ങിയ മറ്റ് പാനീയങ്ങളും ഉത്തമമാണ്. ചായയും കോഫിയും കുടിക്കാം. പക്ഷെ, കഫീൻ അമിതമാകാതെ ശ്രദ്ധിക്കുക. റെഡ് മീറ്റിനേക്കാൾ കൊഴുപ്പ് കുറവുള്ള കോഴിയിറച്ചി, മത്സ്യങ്ങൾ എന്നിവ ശീലമാക്കാം. കഴിവതും വീടിനുള്ളിൽ തന്നെ കഴിയുക. റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ പോലുള്ള തിരക്കേറിയ ഇടങ്ങളിലേക്ക് ചെല്ലാതിരിക്കുക.
Story highlights- food routine during covid 19
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!