നദി വറ്റിവരണ്ടപ്പോൾ അടിത്തട്ടിൽ കണ്ടെത്തിയത് 3,400 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട നഗരം’!

January 12, 2023

നഷ്‌ടമായ വസ്തുക്കൾ വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതൊരു ചെറിയ മുത്തുമണിയായാൽ പോലും ആ സന്തോഷത്തിന് തിളക്കമേറെയാണ്. അപ്പോൾ നഷ്ടമായൊരു നഗരം തന്നെ കണ്ടെത്തിയാലോ? 3400 വർഷം പഴക്കമുള്ള ഒരു ‘നഷ്‌ടപ്പെട്ട’ നഗരം ഇറാഖിലെ ടൈഗ്രിസ് നദിയിൽ നിന്ന് ഉയർന്നുവന്നു. ഇത് വീണ്ടും അപ്രത്യക്ഷമാകുന്നതിന് മുമ്പ് പുരാവസ്തു ഗവേഷകർ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണ്.

പുരാവസ്തു ഗവേഷകരുടെ അന്താരാഷ്ട്ര സംഘം ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുണ്ടായിരുന്ന പഴയ നഗരമാണ് കണ്ടെത്തിയത്. ഈ വർഷമാദ്യം മൊസൂൾ റിസർവോയറിൽ വലിയ വരൾച്ചയെ തുടർന്ന് പ്രദേശത്തെ പ്രാദേശിക ജലം കുറഞ്ഞു. അങ്ങനെയാണ് നദിയിൽ നിന്നും നഗരം ഉയർന്നുവന്നത്.

1475 BCയ്ക്കും 1275 BCയ്ക്കും ഇടയിൽ മിതാനി സാമ്രാജ്യം, വടക്കൻ യൂഫ്രട്ടീസ്-ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.ജർമ്മൻ, കുർദിഷ് പുരാവസ്തു ഗവേഷകരുടെ സംഘത്തിന് മൊസൂൾ റിസർവോയറിൽ എത്തിച്ചേരാൻ കഴിഞ്ഞതിനാൽ, അവർ 100 പുരാതന കളിമൺ ഫലകങ്ങൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കൊട്ടാരം, ബഹുനില കെട്ടിടങ്ങൾ, നിരവധി ഗോപുരങ്ങൾ, വലിയ നിർമിതികൾ എന്നിവ ഉൾപ്പെടുന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഒരു മതിൽ കണ്ടെത്തി.

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

ബിസി 1350-ൽ ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നശിച്ച ഒരു നഗരമാണിത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.’കൊട്ടാരവും നിരവധി വലിയ കെട്ടിടങ്ങളുമുള്ള വിപുലമായ നഗരം പുരാതന സഖിക്കു നഗരം ആയിരിക്കാം – മിത്താനി സാമ്രാജ്യത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു’ – പഠനം നടത്തിയ യൂണിവേഴ്സിറ്റി പറയുന്നു.

Story highlights- ‘lost city’ emerges from under Tigris River