എങ്ങും പിങ്ക് മയം; മനംകവർന്ന് മനോഹരമായൊരു പ്രണയദ്വീപ്

January 16, 2023

തെക്കൻ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌ഡോങിലെ യിങ്‌ഡെ നഗരത്തിലുള്ള ഹെടൗ ഗ്രാമത്തിൽ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. ഗ്രാമത്തിലുള്ള വിജനമായ ദ്വീപ് ഇപ്പോൾ പിങ്ക് നിറത്തിൽ സഞ്ചാരികളുടെ ഹൃദയം കീഴടക്കി സജീവമായിരിക്കുകയാണ്.

ചൈനീസ് സംസ്കാരത്തിലെ പ്രണയത്തിന്റെ പ്രതീകമായ പിങ്ക് നിറത്തിലുള്ള ദ്വീപിൽ പുല്ല് മുതൽ പൂത്തുനിൽക്കുന്ന മരങ്ങൾ വരെ പിങ്ക് സസ്യജാലങ്ങളിൽ ദ്വീപ് മുഴുവൻ ഉൾക്കൊള്ളുന്നു. ഒരുലക്ഷം രൂപ മുതൽമുടക്കിൽ മുപ്പതുകാരനായ സു ആണ് തരിശുഭൂമിയിൽ മനോഹരമായ ദ്വീപ് ഒരുക്കിയത്.

പ്രണയിനിയെ തിരികെ നേടാനായാണ് സു ദ്വീപൊരുക്കിയത്. ദ്വീപ് പൂർത്തിയാകാൻ ഏകദേശം ഒരു വർഷമെടുത്തു. ജനുവരിലാണ് ലവ് ഐലൻഡ് എന്നറിയപ്പെടുന്ന ദ്വീപ് പൂർത്തിയായത്. എന്നാൽ, കാമുകി മടങ്ങിയെത്തിയില്ല. സു ഈ ദ്വീപ് ഒരുക്കുന്നതിനായി വളരെയധികം കഷ്ടപ്പെട്ടിരുന്നു. കാമുകി തിരികെ വന്നില്ലെങ്കിലും ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. നല്ലൊരു വരുമാനം ഇതിലൂടെ സുവിന് ലഭിക്കുന്നുമുണ്ട്.

Read Also: കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

ഇപ്പോൾ ഈ ദ്വീപ് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി. പ്രണയിതാക്കളും ദമ്പതികളുമാണ് ദ്വീപിലെ സന്ദർശകർ. ഇവിടേക്ക് ആളുകൾക്ക് എത്താനായി മനോഹരമായൊരു പാലവും സു പണികഴിപ്പിച്ചു. ഹൃദയത്തിന്റെ ആകൃതിയിലുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു പാതയും ഇവിടെയുണ്ട്.

Story highlights- pink island