90 പൈസയ്ക്ക് വാങ്ങിയ സ്പൂണ്‍ പിന്നീട് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റുപോയി

January 24, 2023

കൗതുകം നിറയ്ക്കുന്ന പല വാര്‍ത്തകളും പലപ്പോഴും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സ്പൂണിലൂടെ ഒരു മനുഷ്യന് ലഭിച്ച അപൂര്‍വമായ ഭാഗ്യത്തിന്റെ കഥയും അതിശയിപ്പിക്കുന്നതാണ്. 90 പൈസയ്ക്ക് വാങ്ങിയ സ്പൂണ്‍ പിന്നീട് രണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് വിറ്റു പോയത്. ഈ വാര്‍ത്ത വായിച്ച് പലരും നെറ്റി ചുളിക്കുന്നുണ്ടെങ്കിലും സംഗതി സത്യമാണെന്ന് അറിയുമ്പോള്‍ കൗതുകം കൂടും.

ലണ്ടനിലെ ഒരു വഴിയോര കല്ലവടക്കാരനില്‍ നിന്നുമാണ് അദ്ദേഹം (ഉടമ) ഒരു സെറ്റ് സ്പൂണ്‍ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോല്‍ കൂട്ടത്തില്‍ ഒരു സ്പൂണ്‍ മാത്രം പഴക്കം ചെന്ന് വികൃതമായ രീതിയിലായതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സ്പൂണിന്റെ പഴക്കം അറിയാന്‍ അദ്ദേഹത്തിന് ഒരു കൗതുകം തോന്നി. അങ്ങനെയാണ് സ്പൂണിന്റെ ഉടമ സോമര്‍സെറ്റിലുള്ള ലോറന്‍സസ് ഓക്ഷന്‍സ് എന്ന ലേല സ്ഥാപനത്തിലെത്തിയത്.

Read also: “അവഗണനകൾ അനുഭവിച്ച് തന്നെയാണ് ഞാനും സിനിമ താരമായത്..”; 24 ന്യൂസ് ‘ഹാപ്പി ടു മീറ്റ് യു’വിൽ അതിഥിയായി ആൽഫി പഞ്ഞിക്കാരൻ

സ്ഥാപനത്തിലെ അധികൃതര്‍ വിശദമായി പരിശോധിച്ചു ആ സ്പൂണ്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്പൂണ്‍ വെള്ളിയില്‍ നിര്‍മിച്ചതാണെന്ന് ലേല സ്ഥാപനം പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ സ്പൂണ്‍ എന്നും കണ്ടെത്തി. അങ്ങനെ അപൂര്‍വമായ ഈ സ്പൂണ്‍ ഉടമ ലേലത്തില്‍ വെച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് സ്പൂണ്‍ വിറ്റുപോയത്.

Story highlights: The spoon, which was bought for 90 paise, was later sold for Rs 2 lakh

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!