ഓട്ടോറിക്ഷയിലും ആഡംബരമാകാം- ലക്ഷ്വറി കാറുപോലെ തയ്യാറാക്കിയ റിക്ഷ..

February 6, 2023

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറച്ചതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും കാഴ്ചക്കാരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, ഒരു ആഡംബര റിക്ഷയുടെ ചിത്രമാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. ആർപിജി ചെയർമാൻ ഹർഷ് ഗോയങ്കയാണ് ചിത്രം പങ്കുവെച്ചത്.

ഒരു ആഡംബര കാറായി രൂപകൽപ്പന ചെയ്ത ഒരു ഓട്ടോറിക്ഷയാണ് ഇത്. വൈറലായ വിഡിയോ ആദ്യം ട്വിറ്ററിൽ പങ്കുവെച്ചത് അവിഷ്കർ നായിക് എന്നയാളാണ്. 58 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ഒരു ഓട്ടോറിക്ഷ കാണാം. ദിവസവും കാണുന്ന ഒരു സാധാരണ ഓട്ടോറിക്ഷ ആയിരുന്നില്ല അത്. പ്ലഷ് സീറ്റുകളുള്ള ഒരു ആഡംബര കാറായി അത് മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

മുൻഭാഗം ഒരു സാധാരണ ഓട്ടോറിക്ഷ പോലെയാണെങ്കിലും ബാക്കിയെല്ലാം ഒരു വിന്റേജ് ആഡംബര കാറിന്റെ രൂപകൽപ്പനയോട് സാമ്യമുള്ളതാണ്. മുൻപ്, ചൂട് കാലത്ത് തന്റെ വാഹനത്തിൽ കയറുന്ന ആളുകൾക്ക് ഒരു ആശ്വാസമാകുന്നതിന് വേണ്ടി ഓട്ടോറിക്ഷയുടെ മുകളിൽ ചെടി നടുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് വലിയ രീതിയിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.

Read also:‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

മെയ് മാസം എത്തിയതോടെ പുറത്തെ ചൂട് അതികഠിനമാണ്. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരോട് കുടയെടുക്കാനും വെള്ളം കൈയിൽ കരുതാനുമൊക്കെയാണ് പലരും ഉപദേശിക്കുന്നത്. എന്നാൽ തന്റെ ഓട്ടോറിക്ഷയിൽ കരുതുന്നവർക്ക് വേണ്ടി ചൂട് കുറയ്ക്കുന്നതിനായി വാഹനത്തിന്റെ മുകളിൽ ചെടി നട്ടിരിക്കുകയാണ് ഈ യുവാവ്. 48 കാരനായ മഹേന്ദ്ര കുമാറിന്റെ ഓട്ടോറിക്ഷയിൽ ഇരുപതിലധികം ഇനം ചെടികളും പൂക്കളുമുണ്ട്.

Story highlights- autorickshaw designed like luxury car