തലമുടിയുടെ ആരോഗ്യത്തിന് ഒലിവ് ഓയിലിന്റെ മാന്ത്രിക ഗുണങ്ങൾ..

February 22, 2023

അഴകുള്ള ഇടതൂര്‍ന്ന തലമുടി ഇക്കാലത്ത് പലരുടേയും ആഗ്രഹമാണ്. കേശസംരക്ഷണത്തിനായി വിവിധ മാര്‍ഗങ്ങളെ ആശ്രയിക്കുന്നവരും നമുക്കിടയിലുണ്ട്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒന്നാണ് ഒലിവ് ഓയില്‍. തലമുടിയുടെ നിരവധിയായ പ്രശ്‌നങ്ങള്‍ക്കും ഒലിവ് ഓയില്‍ ഉത്തമമായ ഒരു പരിഹാരം കൂടിയാണ്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. തലമുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ ഈ ഘടകം സഹായിക്കുന്നു. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലുള്ളവര്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

മാത്രമല്ല ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അല്‍പം ഒലിവ് ഓയില്‍ പുരട്ടിയ ശേഷം തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും ഗുണം ചെയ്യുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

താരന്‍ അകറ്റാന്‍ മികച്ച ഒരു പ്രതിവിധി കൂടിയാണ് ഒലിവ് ഓയില്‍. ഇതിനായി മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടാം. ഇരുപത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. തേനും കറുവപ്പട്ടയും ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ പുരട്ടുന്നതും താരനകറ്റാന്‍ സഹായിക്കുന്നു.

Story highlights: Olive oil for healthy hair