കൊവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 13, 2023

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ് കൊവിഡ് . കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് മാസം മുതൽ. അതി ഭീകരമായി തന്നെ മനുഷ്യനെ കൊവിഡ് എന്ന വിപത്ത് പിടിമുറുക്കിയപ്പോൾ ഒന്നാടി ഉലഞ്ഞെങ്കിലും മനോധൈര്യത്തോടെ നാമേവരും ആ പ്രതിസന്ധി ഘട്ടത്തെ നേരിട്ടു. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ പിടിപെടാൻ സാധ്യതയുള്ള ഈ രോഗം ഭയക്കേണ്ടത് തന്നെയാണ് എന്ന് നമ്മുടെ അനുഭവങ്ങൾ പറയുന്നു.

പനി, തൊണ്ടവേദന, ചുമ, പേശി വേദന, ക്ഷീണം, ശരീരോഷ്മാവിൽ വർധന, വിശപ്പില്ലായ്മ,തലവേദന , വയറുവേദന നെഞ്ചിൽ വേദന, ശ്വാസം വലിക്കാൻ കഴിയാതെ വരുക, നെഞ്ചിടിപ്പ് കൂടുക, ഛർദി തുടങ്ങി രോഗലക്ഷണങ്ങൾ പലതാണ്. ഇതെല്ലാം ഒരാളിൽ ലക്ഷണങ്ങളായി കണ്ടു എന്നും വരില്ല. വിശപ്പില്ലായ്മയും കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി മനസിലാക്കാൻ പറ്റാത്തതും ഗന്ധം അറിയാൻ കഴിയാത്തതുമൊക്കെ മറ്റു പ്രധാന ലക്ഷണങ്ങളാണ്.

കൊവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായി ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആരോഗ്യപൂർണമായ ഇരിക്കുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കൃത്യമായ മാസ്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം ഒരു പരിധിവരെ പ്രേശ്നങ്ങൾക്കു പരിഹാരമാണ്. ശുചിത്വം പാലിക്കുകയും പ്രധിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകയും വേണം. പ്രോട്ടീൻ ,വൈറ്റമിൻസ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. അതിൽ തന്നെ വൈറ്റമിൻ സി അടങ്ങിയ ആഹാരപദാർത്ഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം. നാരങ്ങാ, നെല്ലിക്ക തുടങ്ങിയവയിൽ ഇത് ധാരാളമായി കാണപ്പെടുന്നു. പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ ധാരാളമായി ജലാംശം എത്തും. മസാല അടങ്ങിയ ജംഗ് ഫുഡുകൾ പരമാവധി ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

Read Also: ആ ഓട്ടുപാത്രത്തിലാണ് ഞാൻ ഇപ്പോളും ഭക്ഷണം കഴിക്കുന്നത്; അച്ഛന്റെ ഓർമ്മയിൽ ഹരിശ്രീ അശോകൻ

ശരീരാരോഗ്യത്തോടൊപ്പം തന്നെ മനസികാരോഗ്യവും പ്രധാനമാണ്. നന്നായി ഉറങ്ങുകയും ആവശ്യത്തിന് വിശ്രമവും പ്രധാനമാണ്. വ്യായാമം ചെയ്യുകയോ യോഗ മുതലായവ ചെയ്യുന്നതോ നല്ലതാകും. കൊവിഡ് നമ്മെ പിടിമുറുക്കും മുൻപ് ഇത്തരം കരുതലുകൾ എടുക്കുന്നതിലൂടെ നമുക്ക് സുരക്ഷിതരായി ഇരിക്കാം.

Story highlights- covid precautions in 2023