എട്ടു മണിക്കൂറിൽ കുറവാണോ ഉറക്കം? എങ്കിൽ വിഷാദ രോഗ സാധ്യത കൂടുതൽ

June 19, 2023

ദിവസം മുഴുവൻ തിരക്കിലാണെങ്കിലും ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ താളം തന്നെ തെറ്റും. ഉറക്കക്കുറവും വിഷാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എല്ലാവർക്കും ധാരണയുമുണ്ട്. ഉറക്കവും മാനസിക ആരോഗ്യവുമായും ബന്ധമുണ്ട്.

ലോകമെമ്പാടുമുള്ള 322 ദശലക്ഷം ആളുകൾ വിഷാദരോഗവുമായി ജീവിക്കുന്നവരാണ്. ഇവരിലെല്ലാം ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണങ്ങളിലൊന്ന് ഉറക്കമില്ലായ്മയാണ്. ഉറക്കമില്ലായ്മ വിഷാദരോഗത്തിന് അതുകൊണ്ടുതന്നെ അടിസ്ഥാനമാണ്.

നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ക്ക് ഉറക്കം കുറവുള്ളവരെ അപേക്ഷിച്ചു ഊര്‍ജസ്വലതയും കൂടുതലാണ്. സ്ഥിരമായി എട്ടു മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉല്‍കണ്ഠ എന്നിവ കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. നെഗറ്റീവായുള്ള ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റിയെടുക്കാന്‍ ഉറക്കം കുറവുള്ളവര്‍ക്ക് പലപ്പോഴും സാധിക്കാതെ വരും. ഇതാണ് വിഷാദരോഗത്തിലേക്ക് നയിക്കാനുള്ള ഒരു കാരണം.

വിഷാദം പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ പലപ്പോഴും ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ, ഉറക്കക്കുറവ് വിഷാദത്തിന്റെ അനന്തരഫലമല്ല. ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കം തടസ്സപ്പെടുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുണ്ടാക്കുകയോ വഷളാക്കുകയോ ചെയ്യാം എന്നാണ് മനസിലാക്കേണ്ടത്.

Read Also; ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

ഉറക്കമില്ലായ്മ വിഷാദരോഗത്തിനുള്ള അപകട ഘടകമാണെന്ന് തിരിച്ചറിഞ്ഞതിനാൽ, ഉറക്ക പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനോ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

Story highlights- sleep and depression