ഉറങ്ങി എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം അകറ്റാൻ ലളിതമായ മാർഗങ്ങൾ

June 18, 2023

ദിവസം മുഴുവനുമുള്ള അലച്ചിലും ജോലി തിരക്കും എല്ലാം കഴിഞ്ഞ് നല്ലൊരു ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ തന്നെ ദൈനംദിന ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ, ഉറങ്ങി എണീക്കുമ്പോഴും കിടന്നപ്പോഴുള്ള അതേ ക്ഷീണം അനുഭവപ്പെടാറുണ്ടോ? പല കാരണങ്ങൾ കൊണ്ട് ക്ഷീണം അനുഭവപ്പെടാം. തടസപ്പെടുന്ന ഉറക്കമാകാം,എന്തെങ്കിലും ഭക്ഷണമാകാം, രോഗാവസ്ഥയാകാം. ഉറങ്ങിഎഴുന്നേൽക്കുമ്പോഴുള്ള ക്ഷീണമകറ്റാനുള്ള വഴികൾ അറിയാം.

ഉറങ്ങി എഴുന്നേൽക്കുമ്പോഴും ക്ഷീണം,ഏകാഗ്രത കുറവ് , ക്ഷോഭം, തുടങ്ങിയവയാണ് പൊതുവായി അനുഭവപ്പെടാറുള്ളത്. ചിലപ്പോൾ ഉറങ്ങിയെണീക്കുമ്പോഴുള്ള ക്ഷീണം ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധമുണ്ടോ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. സ്ത്രീകളിൽ പെരിമെനോപോസ്, ആർത്തവവിരാമം എന്നിവയൊക്കെ ബന്ധപ്പെടുത്തി ഉറങ്ങിയാലും ക്ഷീണം അനുഭവപ്പെടാം. അതേസമയം, തൈറോയ്ഡ്, കരൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, വീക്കം, കൊളസ്ട്രോൾ അല്ലെങ്കിൽ പോഷക കുറവ് എന്നിവ ഒരു പങ്കുവഹിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

Read also: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയൊരുക്കിയ ബോളിവുഡ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ശ്രദ്ധനേടുന്നു

ശരീരത്തിന് സുപ്രധാനവും ഊർജം പകരുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. കഫീൻ ഒഴിവാക്കുകയും നിർജ്ജലീകരണത്തിൽ നിന്ന് മാറിനിൽക്കുകയും വേണം. കാരണം, കഫീൻ ഉറക്കം തടസപ്പെടുത്തുമെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ക്ഷീണം അനുഭവപ്പെടുമ്പോൾ വ്യായാമം ചെയ്യുന്നത് അൽപ്പം വിപരീതമായി തോന്നാം. പക്ഷെ, ഉറക്കക്കുറവ് മാറ്റിനിർത്തിയാൽ ഒരാൾക്ക് ക്ഷീണം തോന്നുന്ന ഒരു പ്രധാന കാരണം നിഷ്‌ക്രിയത്വവും അലസമായ ജീവിതശൈലിയുമാണ്. അതുകൊണ്ട് വ്യയാമം ഉൾപ്പെടുത്തിനോക്കുക. ദിവസത്തിന്റെ തുടക്കത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ഊർജം നൽകും.

Story highlights- Why You’re Still Tired After Sleeping