കാനഡ ടൂ ഇന്ത്യ റോഡ് ട്രിപ്പ്; 19 രാജ്യങ്ങളിലൂടെ 19,000 കിലോമീറ്റര്‍ താണ്ടിയൊരു സാഹസിക യാത്ര

December 24, 2023

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടികില്ല. ഓരോരുത്തരും തന്റെ ഇഷ്ടയാത്രക്കായി എത്ര റിസ്‌കെടുക്കാനും തയ്യാറായിരിക്കും. ഇക്കൂട്ടത്തില്‍ ലോകം ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നാം ഒരോരുത്തര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അത്തരത്തിലൊരു തന്റെ സ്വപനയാത്ര പൂര്‍ത്തിയാക്കിയ ഒരാളെ പരിചയപ്പെട്ടാലോ..! ( Canada to India Jasmeet Singhs journey 40 days 19000 km )

സ്വന്തം വാഹനത്തില്‍ കാനഡയില്‍ നിന്നും ഇന്ത്യയിലേക്കായിരുന്നു ആ യാത്ര. ഈ 40 ദിവസം നീണ്ടുനിന്ന യാത്രക്കിടെ 19,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. അതിനിടെ 19 രാജ്യങ്ങളുടെ അതിര്‍ത്തി കടന്നാണ് ഇന്ത്യയിലെത്തിയത്. ജസ്മീത് സിങ് എന്ന ഇന്ത്യക്കാരനാണ് ഈ സാഹസിക യാത്ര നടത്തിയത്. ഈ യാത്രക്കായി 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ഫോര്‍ഡ് ബ്രോങ്കോയിലായിരുന്നു ജസ്മീതിന്റെ യാത്ര. രണ്ടര വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവിലാണ് ജസ്മീത് ഈ സാഹസിക യാത്രയ്ക്ക് ഇറിങ്ങിപ്പുറപ്പെട്ടത്. രാത്രി സമയത്തും തന്റെ വാഹനത്തിലാണ് ജസ്മീത് ഉറങ്ങിയത്.

യാത്രയുടെ അവസാനം പാകിസ്ഥാന്‍ വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള അട്ടാരി-ബാഗ അതിര്‍ത്തിയില്‍ ജസ്മീതിന്റെ കുടുംബം അദ്ദേഹത്തെ ഊഷ്മളമായ സ്വീകരണം നല്‍കിയാണ് വരവേറ്റത്. ജസ്മീതിന്റെ ഈ റോഡ് യാത്ര വലിയ തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഫോര്‍ഡ് ബ്രോങ്കോ കാണാനും അഭിമുഖം നടത്താനും നിരവധി വാഹനപ്രേമികളും യുട്യൂബര്‍മാരും അടക്കം നിരവധിയാളുകളാണ് ജസ്മീതിന്റെ അടുത്തേക്ക് വരുന്നത്.

Read Also : ‘ഗംഖര്‍ പ്യൂണ്‍സം’; പര്‍വതാരോഹകര്‍ കീഴടക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കാരണമറിയാം..!

കാറും കാര്‍ യാത്രയും ഇഷ്ടപ്പെടുന്ന ജസ്മീതിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുക എന്നതാണ്. ഇതിനായി ആറ് മാസത്തെ യാത്രയാണ് ജസ്മീതിന്റെ മനസിലുള്ളത്. സഹ്‌നി ഫാമിലി എന്ന അക്കൗണ്ടിലുടെ ജസ്മീത് തന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും പങ്കുവച്ചിട്ടുണ്ട്.

Story highlights ; Canada to India Jasmeet Singhs journey 40 days 19000 km