Silver Screen

രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രം ആര്‍ആര്‍ആര്‍-ല്‍ വിജയ് യേശുദാസിന്റെ പാട്ടും

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ആര്‍ആര്‍ആര്‍ പ്രേക്ഷകരിലേക്കെത്തും. വിജയ് യേശുദാസ് ആണ് മലയാള പതിപ്പിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയം എന്നാണ് ഈ പാട്ടിന്റെ പേര്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റേതാണ് വരികള്‍. എം എം കീരവാണി സംഗീതം...

ലൂസിഫർ ഇനി ഗോഡ്‍ഫാദര്‍; സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി

മോഹൻലാൽ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം… ഇങ്ങനെ ഒട്ടേറെ സവിഷേതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ...

തിയേറ്റർ റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്; അക്ഷയ് കുമാർ നായകനാകുന്ന ‘ബെൽബോട്ടം’ പ്രേക്ഷകരിലേക്ക്

കൊവിഡ് പാശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പടെ കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചലമായിരുന്നു. എന്നാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് സിനിമ മേഖല ചിത്രീകരണങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും തിയേറ്ററുകൾക്ക് അനുമതി ലഭിക്കാതിരുന്നതോടെ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുക്കുന്നതിനിടെ ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്...

മാലിക്കിലെ ഡേവിഡിന് ശേഷം പുതിയ ചിത്രവുമായി വിനയ് ഫോർട്ട്; ‘വാതിൽ’ അവതരിപ്പിച്ച് ദുൽഖർ സൽമാൻ

വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വാതിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സര്‍ജു രമാകാന്ത് ആണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. വിനയ് ഫോർട്ട് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകർഷണം. കൃഷ്‍ണ ശങ്കർ, അനു സിത്താര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ...

വൈകി വന്ന ആ ഫോൺ കോളിൽ അവൻ നമ്മളെയൊക്കെ വിട്ട് പോയി എന്ന വിലാപമായിരുന്നു; പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമകളിൽ ജി വേണുഗോപാൽ

സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ ശ്രദ്ധേയമാകുകയാണ് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ്. പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയകാല ചിത്രത്തിനൊപ്പമാണ് വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചത്. ചില ഫോട്ടോകൾ ഒരു കാലത്തിനെ അങ്ങനെ തന്നെയാവാഹിച്ച് മുൻപിൽ കൊണ്ട് വരും പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഫോട്ടോകൾ ചിലപ്പോൾ വെറും ഗൃഹാതുരത്വം മാത്രമല്ല, ഒരു ചെറുപ്പകാലത്തെ മുഴുവൻ...

രജനികാന്തിനൊപ്പം നയൻതാരയും കീർത്തി സുരേഷും; ‘അണ്ണാത്തെ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് രജനീകാന്ത്. താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. അതേസമയം രജനീകാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. Read also: പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി...

ഹെൽമെറ്റ് ധരിച്ചില്ല, ദുൽഖറിന് പെറ്റിയടിച്ച് സിജു വിൽസൻ, വിഡിയോ

റിലീസിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളിൽ അടക്കം മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ് അനൂപ് സത്യൻ സംവിധാനം നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ചിത്രത്തിലെ മനോഹരമായ ഓരോ ഭാഗങ്ങളും ഉൾക്കൊള്ളുന്ന നിരവധി വിഡിയോകൾ ഇതിനോടകം പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ എൻഡ് ക്രെഡിറ്റ് രംഗത്തിന്റെ മേക്കിങ് വിഡിയോ. ദുൽഖറിന്റെ...

മികച്ച വിഭ്യാഭ്യസം ഉറപ്പുവരുത്തണം; സ്കൂൾ നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ അക്ഷയ് കുമാർ

ബോളിവുഡിന് പുറമെ മലയാള സിനിമ മേഖലയിൽ അടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് അക്ഷയ് കുമാർ. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് അക്ഷയ് കുമാർ. ഇപ്പോഴിത കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അക്ഷയ്. അടുത്തിടെ താരം കാശ്മീർ ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും...

സത്താറിന് ശേഷം വീണ്ടും തമിഴിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിൽ നായകനായി കാളിദാസ്

തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം സര്‍പ്പാട്ട പരമ്പരൈ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യയുടെ മേക്കോവറും...

‘ആദ്യം വിസമ്മതിച്ച ആ കൂടിക്കാഴ്ച’; മൈക്കൽ ജാക്സനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് മനസുതുറന്ന് എ ആർ റഹ്മാൻ

പോപ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംഗീതമന്ത്രികൻ എ ആർ റഹ്‌മാൻ. വർഷങ്ങൾക്ക് മുൻപ് 2009 ൽ ഓസ്‌കർ നേടിയതിന് പിന്നാലെയാണ് റഹ്മാൻ മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഇതിന് മുൻപ് മൈക്കൽ ജാക്സനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിനെക്കുറിച്ചും റഹ്മാൻ പറയുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ...
- Advertisement -

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...