നടന് സണ്ണി വെയ്ന്‍ വിവാഹിതനായി
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായ സണ്ണി വെയ്ന്‍ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.