മലയാളി മങ്കയായും വൈശാലിയായും കുരുന്നിന്റെ പകര്‍ന്നാട്ടം: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ പ്രകടനത്തിന്

June 27, 2020
Little cute tiktok performance viral

കലയ്ക്ക് പ്രായം എന്നൊന്നില്ല. അതുകൊണ്ടാണല്ലോ പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങള്‍ക്കൊണ്ട് പലരും ശ്രദ്ധ നേടുന്നതും. സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായതു മുതല്‍ക്കേ വ്യത്യസ്മായ കലാപ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇത്തരം പ്രകടനങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

പലപ്പോഴും കുട്ടികളുടെ കലാപ്രകടനങ്ങളുടെ വീഡിയോകള്‍ക്കാണ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടുതല്‍. അറിയപ്പെടാതിരുന്ന പല കലാപ്രതിഭകളേയും ലോകം അറിഞ്ഞ് തുടങ്ങിയതും ഇത്തരം വീഡിയോകളിലൂടെയാണ്. രസകരമായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും. വേഷ പകര്‍ച്ചകൊണ്ട് കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് ഒരു കൊച്ചുമിടുക്കി ഈ വീഡിയോയില്‍.

Read more: മനോഹരമായ ചുവടുകള്‍ക്കൊപ്പം അതിശയഭാവങ്ങളും; കൈയടി നേടി ദിയ

വൈശാലിയായും മലയാളി മങ്കയായുമെല്ലാം വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നു ഈ മിടുക്കി. ഒപ്പം അതിശയിപ്പിക്കുന്ന ഭാവപ്രകടനങ്ങളും. പ്രായത്തെപ്പോലും വെല്ലുന്ന പ്രകടനമാണ് കൊച്ചുമിടുക്കി കാഴ്ചവയ്ക്കുന്നതും. ഈ കുഞ്ഞുപ്രതിഭയുടെ പേരോ മറ്റ് വിവരങ്ങളോ അറിയില്ലെങ്കിലും സൈബര്‍ ഹൃദയങ്ങള്‍ കീഴടക്കി ഈ കുരുന്ന് തന്റെ രസകരമായ വീഡിയോകളിലൂടെ.

Story highlights: Little cute tiktok performance viral