‘ചക്ക കുഴഞ്ഞതുപോലൊരു കുടുംബം’; പൊട്ടിച്ചിരിയുടെ സുന്ദരമുഹൂർത്തങ്ങളുമായി ‘ചക്കപ്പഴം’, ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ആരംഭിക്കുന്നു

August 7, 2020

ചിരിയും ചിന്തയും കുട്ടിപ്പാട്ടുകളുമായി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ വേറിട്ട രസക്കൂട്ടുകൾ സമ്മാനിക്കുന്ന ടെലിവിഷൻ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ ഫ്‌ളവേഴ്‌സ് ടിവി വീണ്ടും പ്രിയ പ്രേക്ഷകര്‍ക്ക് ചിരിമധുരം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്. ചക്കപ്പഴം എന്ന പുതിയ പരിപാടിയിമായി ഫ്‌ളവേഴ്‌സ് ടിവി വീണ്ടും പ്രേക്ഷക സദസുകളിലേക്ക് എത്തുകയാണ്.

ചലച്ചിത്ര- സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ എസ് പി ശ്രീകുമാര്‍, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെയാണ് എസ് പി ശ്രീകുമാർ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവ ബഹുലമായ കാര്യങ്ങൾ കോർത്തിണക്കികൊണ്ടാണ് ചക്കപ്പഴം ഒരുക്കുന്നത്.

Read also : സ്‌ഫോടനത്തിൽ തകർന്ന ആശുപത്രിയിൽ നവജാത ശിശുക്കളെ ചേർത്തണച്ച് ഒരു നഴ്‌സ്; ഈ ചിത്രത്തിനും പറയാനുണ്ട്, ഒരു മാലാഖയുടെ കഥ

ഈ വരുന്ന തിങ്കളാഴ്ച (10-08-2020) മുതല്‍ രാത്രി പത്ത് മണിക്കായിരിക്കും ചക്കപ്പഴം പരിപാടിയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്.

Story highlights: Chakkapazham starts from monday