മലയാളത്തിന്റെ പ്രിയങ്കരിയായ ‘ചോട്ടു’ നായികയെ മനസിലായോ?

September 26, 2020

സിനിമാ തിരക്കുകളിൽ നിന്നും പൂർണമായ ഇടവേള ലഭിച്ച സന്തോഷത്തിലാണ് അഭിനേതാക്കൾ. ആറുമാസത്തോളമാണ് എല്ലാവരും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വീടുകളിൽ തന്നെ കഴിഞ്ഞത്. തിരക്കുകളില്ലാത്ത സമയത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാകുകയായിരുന്നു നടിമാർ. സിനിമാ ഓർമകളും ഫോട്ടോഷൂട്ടുകളും കുട്ടിക്കാല ചിത്രങ്ങളുമൊക്കെ അവർ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി നിമിഷ സജയൻ.

‘ചോട്ടു നിമി’ എന്ന കുറിപ്പിനൊപ്പമാണ് നിമിഷയുടെ കുട്ടിക്കാല ചിത്രം. ബോയ് കട്ടൊക്കെ ചെയ്ത് ടോം ബോയ് ലുക്കിലാണ് നടി. നിമിഷയാണെന്ന് ചിത്രം കണ്ടാൽ തിരിച്ചറിയാനും സാധിക്കും. മുംബൈയിൽ സ്ഥിര താമസമാക്കിയ നിമിഷ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സിനിമയിൽ വളരെ നാടൻ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ജീവിതത്തിൽ താരം മോഡേൺ ആണ്.

Read More: നീല പൊന്മാനായ് സാനിയ ഇയ്യപ്പൻ- പുത്തൻ ലുക്കിൽ പ്രിയ താരം

അടുത്തിടെ ബ്ലാക്ക് ബെൽറ്റ് ചിത്രവും നടി പങ്കുവെച്ചിരുന്നു. പഠനകാലത്ത് കായിക മേഖലയിൽ സജീവമായിരുന്ന നിമിഷ കോളജ് പഠനകാലത്ത് ഫുട്ബോൾ, വോളിബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. ചെറുപ്പം മുതൽതന്നെ ആയോധന കലകളും നിമിഷ അഭ്യസിക്കുന്നുണ്ട്. ഈടയാണ് നിമിഷ അഭിനയിച്ച രണ്ടാമത്തെ ചിത്രം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ഈട. ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, 41, ബഹാർ, സ്റ്റാൻഡ് അപ്പ്, ജിന്ന് തുടങ്ങിയവയാണ് നിമിഷ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

Story highlights- nimisha sajayan’s childhood photo