സി കെ വിനീതിന്റെ ക്യാമറകണ്ണുകളിലൂടെ സുന്ദരിയായി പ്രയാഗ- മനോഹര ചിത്രങ്ങൾ

September 21, 2020

മലയാളികളുടെ പ്രിയതാരമാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി സിനിമയിലെത്തി മുൻനിര നായികയായി മാറിയ പ്രയാഗ ഫോട്ടോഷൂട്ട് തിരക്കിലാണ്. നിരവധി ചിത്രങ്ങളാണ് പ്രയാഗ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ഫുട്‍ബോൾ താരം സി കെ വിനീത് പകർത്തിയ ചിത്രങ്ങളാണ് പ്രയാഗ പങ്കുവയ്ക്കുന്നത്.

ബോൾഡ് ലുക്കിലും വളരെ സുന്ദരിയാണ് പ്രയാഗ. കറുപ്പും നീലയും അണിഞ്ഞാണ് ചിത്രങ്ങളിൽ പ്രയാഗയുള്ളത്. ചിത്രങ്ങൾ പകർത്തിയ സി കെ വിനീതിന് താരം നന്ദിയുമറിയിക്കുന്നുണ്ട്. അടുത്തിടെ കാഞ്ചിപുരം പട്ടിൽ തിളങ്ങിയ പ്രയാഗയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നു വന്ന പ്രയാഗ പിന്നീട് തമിഴ് സിനിമ ലോകത്താണ് അരങ്ങേറ്റം കുറിച്ചത്. ‘പിസാസ്’ എന്ന ചിത്രത്തിന് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ് പ്രായാഗ. കന്നഡ സിനിമ ലോകത്തും തിരക്കിലാണ് പ്രയാഗ.

‘ഫുക്രി’, ‘ഒരേ മുഖം’, ‘രാമലീല’, ‘ഒരു പഴയ ബോംബ് കഥ’ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രായാഗയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. അതിനു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനുള്ള ശ്രമത്തിലായിരുന്നു സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്.

Story highlights- prayaga martin’s new photoshoot