സാരിയിൽ വേറിട്ട പരീക്ഷണങ്ങളുമായി വിദ്യ ബാലൻ- സ്റ്റൈലൻ ചിത്രങ്ങൾ

October 5, 2020

ബോളിവുഡിലെ സൂപ്പർ നായികയാണ് വിദ്യ ബാലൻ. ഫാഷൻ പരീക്ഷണങ്ങളിലൂടെ എന്നും ശ്രദ്ധ നേടാറുള്ള താരം എപ്പോഴും സാരിയോടുള്ള പ്രണയം കാത്തുസൂക്ഷിക്കാറുണ്ട്. പൊതുവേദികളിലെല്ലാം വർഷങ്ങളായി വൈവിധ്യമാർന്ന സാരിയിൽ മാത്രമാണ് വിദ്യ ബാലൻ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ, സാരിയിൽ ചില സ്റ്റൈലൻ പരീക്ഷണങ്ങൾ നടത്തിയിരിക്കുകയാണ് വിദ്യ ബാലൻ.

പാന്റ്സ്, ബെൽറ്റ്, ജാക്കറ്റ് എന്നിവ ഉപയോഗിച്ച് സാരികൾ മനോഹരമാക്കാം എന്നാണ് വിദ്യ ബാലൻ കാണിച്ചുതരുന്നത്. കറുപ്പും വെളുപ്പും ഇടകലർന്ന സാരിയ്ക്കൊപ്പം ലെതർ ബെൽറ്റ് ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുകയാണ് വിദ്യ ബാലൻ. പരമ്പരാഗത ശൈലിയിൽ നിന്നും വേറിട്ട് സ്റ്റൈലിന് പ്രാധാന്യം കൊടുത്താണ് വിദ്യ പുത്തൻ പരീക്ഷണങ്ങൾ സാരിയിൽ നടത്തിയിരിക്കുന്നത്.

മറ്റൊന്ന്, ചുരിദാർ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സാരിയിൽ അതെ നിറത്തിലുള്ള കോട്ടൺ ബെൽറ്റ് ഉപയോഗിച്ചിരിക്കുന്നു. ഇന്ത്യൻ സ്റ്റൈലും വെസ്റ്റേൺ സ്റ്റൈലും ഇടകലർത്തനായി വിദ്യ പാന്റ്സും സാരിയുമാണ് പരീക്ഷിച്ചിരിക്കുന്നത്. ഒരു ഇവന്റിനായി ഓവർകോട്ട് ലുക്കും താരം പരീക്ഷിച്ചിരുന്നു.

മലയാളത്തിലെ വിദ്യാ ബാലന്റെ ആദ്യ ചിത്രമായ ചക്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ അടുത്തിടെ നടി പങ്കുവെച്ചിരുന്നു. മോഹൻലാൽ, ദിലീപ്, വിദ്യാ ബാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ചക്രം. എന്നാൽ പല കാരണങ്ങളാൽ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 

Story highlights- vidya balan’s different ways to wear saree