എന്റെ ഹൃദയത്തിന് പ്രിയപ്പെട്ട ചിത്രങ്ങൾ- സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ

April 27, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു. ഇപ്പോഴിതാ, അഹാന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.

‘എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ’ എന്ന ക്യാപ്ഷനൊപ്പം മനോഹരമായ സാരി ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read Also: ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹത്തെ എപ്പോഴും ആരാധിച്ചിരുന്നു- മാമുക്കോയയുടെ ഓർമ്മകളിൽ രേവതി

അതേസമയം, അടി എന്ന ചിത്രത്തിലും നടി പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുടെ നായികയായാണ് അഹാന ചിത്രത്തിൽ വേഷമിട്ടത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- ahaana krishna saree pictures