സിനിമ തിരക്കുകൾക്കിടയും കുടുംബത്തിനൊപ്പം സമയം ചിലവിട്ട് സൂര്യ, ശ്രദ്ധനേടി അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ

June 27, 2022

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സൂര്യയ്ക്ക് തമിഴിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുണ്ട്. നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിൻറേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ജ്യോതികയാണ് സൂര്യയുടെ ഭാര്യ. ഇപ്പോഴിതാ ജ്യോതികയ്ക്കും കുട്ടിയ്ക്കുമൊപ്പം അവധിയാഘോഷിക്കുന്ന താരത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

സൂര്യയെ സംബന്ധിച്ചിടത്തോളം ഏറെ സിനിമ തിരക്കുകളുള്ള വർഷമാണ് ഇത്, അതുകൊണ്ടുതന്നെ ഈ തിരക്കുകൾക്കിടയിലും കുടുംബത്തെ ചേർത്തുനിർത്തുന്ന താരത്തിന് മുന്നിൽ നിറഞ്ഞു കൈയടിക്കുകയാണ് ആരാധകർ. ജ്യോതികയ്ക്കും മകൾ ദിയയ്ക്കുമൊപ്പം കോസ്റ്റാറിക്കയിലാണ് താരം അവധി ആഘോഷിക്കുന്നത്. ജ്യോതികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്അവധി ആഘോഷിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also : 230 കിലോയിൽ നിന്ന് 65ലേക്ക്- അദ്‌നാൻ സാമിയുടെ അമ്പരപ്പിക്കുന്ന മേക്കോവർ

അതേസമയം സിനിമലോകത്ത് ഏറെ ആരാധകരെ നേടാൻ സൂര്യയ്ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ മികവാർന്ന അഭിനയം ഒന്നുകൊണ്ടുമാത്രമല്ല, അഭിനേതാവ് എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണ് സൂര്യ. സിനിമയുടെ തിരക്കുകൾക്കിടയിലും സൂര്യ അച്ഛൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും ഏറെ മുൻഗണന കൊടുക്കാറുണ്ട്. സൂര്യക്കൊപ്പം സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും ഈ ഫൗണ്ടേഷനിൽ അംഗമാണ്.

Read also; ഒരിക്കലും നടക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വീൽ ചെയറിലായ പ്രണവിനോട് പ്രണയം തോന്നിയ ഷഹാന; സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഒരു പെൺകുട്ടി…

അതേസമയം സുര്യയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കേരളത്തിൽ വിജയമായിമായി മാറിയ മഞ്ജുവാര്യർ ചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പായിരുന്ന  36 വയതിനിലെ തമിഴ്‌നാട്ടിലും മികച്ച കളക്ഷൻ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കൾക്കൊപ്പം തെന്നിന്ത്യയിലെ മികച്ച താരദമ്പതികൾ കൂടിയാണ് സൂര്യയും ജ്യോതികയും.

Story highlights; Sooriya and Jyotika share Costa Rica videos