ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേ അരികിലെത്തിയ തെരുവിലെ ബാലനെ ഓമനിക്കുന്ന യുവതി- ഹൃദയംതൊടും കാഴ്ച

June 15, 2022

കനിവിന്റെ കണങ്ങൾ നമുക്ക് ലോകത്തിന്റെ ഏതുമൂലയിലും കാണാൻ സാധിക്കും. സഹജീവികളോട് ദയവ് കാണിക്കാൻ സാധിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർ ഹൃദയത്തിൽ ഇടംപിടിക്കും. അങ്ങനെയൊരു കനിവിന്റെ അനുഭവവും നേർകാഴ്ചയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ കാത്തുനിൽക്കുമ്പോൾ ഒരു വാഹനത്തിൽ നിന്നും പകർത്തിയ വിഡിയോ ആണിത്. തെരുവിലെ ഒരു ബാലൻ വസ്തുക്കൾ വിൽക്കുന്നതിനായി വാഹനങ്ങൾക്കിടയിലൂടെ നടക്കുകയാണ്. അതിനിടയിൽ ബാലന്റെ കണ്ണിൽ കരട് വീണു. സിഗ്നലിനായി കാത്തുനിന്ന ഒരു സ്‌കൂട്ടർ യാത്രികയായ യുവതി കുട്ടിയുടെ കണ്ണിൽ നിന്നും കരട് എടുത്തുകളയുകയും ഒപ്പം സ്നേഹത്തോടെ കവിളിൽ തൊട്ടും തലോടിയും ഒമാനിക്കുകയും ചെയ്യുന്നു.

നിറഞ്ഞ സന്തോഷത്തോടെ ചിരിയോടെയാണ് ആ ബാലൻ അവിടെ നിന്നും നടന്നുപോകുന്നത്. ‘ദയ കാണിക്കാൻ വലിയ ചിലവില്ല’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ആളുകളാണ് വിഡിയോ ഏറെറടുത്തിരിക്കുന്നത്.

ഹൃദയംതൊടുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. മൃഗങ്ങളുടെയും കുട്ടികളുടേയുമെല്ലാം ഊഷ്മളമായ വിഡിയോകൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ, രണ്ടു കുട്ടികൾ സ്നേഹവും അനുകമ്പയും പങ്കിടുന്ന വിഡിയോ സൈബർലോകം ഏറെറടുത്തിരുന്നു.

ഇന്നത്തെ കാലത്ത് മറ്റുള്ളവരോട് ദയയും കരുണയും തോന്നുന്നത് അപൂർവ്വമാണ്. അതുകൊണ്ടുതന്നെ ഈ കാഴ്ചയ്ക്ക് പ്രാധ്യവും ഏറെയാണ്. സിഗ്നലിൽ കാത്തുനിൽക്കുന്ന കാർ വൃത്തിയാക്കുകയാണ് ഒരു ചെറിയ ആൺകുട്ടി. കാറിനുള്ളിലും അതേപ്രായമുള്ള ഒരു കുട്ടി ഉണ്ട്. വണ്ടിയിലിരിക്കുന്ന കുട്ടി പുറത്തുനിൽകുന്ന കുട്ടിക്ക് ഒരു കുഞ്ഞു കാർ നൽകുന്നു.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

കാറിനു പുറകെ കയ്യിലുള്ള മറ്റൊരു കളിവണ്ടിയും നൽകി. ആ കളിവണ്ടികൾ എല്ലാം പുറത്തുനിൽക്കുന്ന കുട്ടി റോഡിൽ ഓടിച്ച് കാണിക്കുന്നു. അതിനുശേഷം ഇരുവരും ചേർന്ന് കളിക്കുകയാണ്. സിഗ്നൽ മാറാൻ സമയമായപ്പോൾ കളിവണ്ടികൾ തുടച്ച് തിരികെ നൽകി തെരുവിലെ കുട്ടി. എന്നാൽ അത് വാങ്ങാൻ കാറിനുള്ളിൽ ഇരിക്കുന്ന കുട്ടി സമ്മതിച്ചില്ല. പരസ്പരം യാത്ര പറഞ്ഞ് പിരിയുകയാണ് വിഡിയോയിൽ ഇരുവരും. ഹൃദയം തൊടുന്ന ഈ കാഴ്ച എല്ലാവരും ഏറ്റെടുത്തു.

Story highlights- woman helping out boy at a traffic signal