ചൈനീസ് ലുക്കിൽ മീനാക്ഷി; രസികൻ പാട്ടുമായി എം ജെയും എം ജിയും- വിഡിയോ

July 12, 2022

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിലാണ് തുടക്കമെങ്കിലും മീനാക്ഷി പ്രിയം നേടിയത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഷോയിലൂടെയാണ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇത്രത്തോളം ജനപ്രിയമായ സംഗീത പരിപാടി ഇല്ല. ഈ പാട്ടുകൂട്ടിലെ അവതാരകയാണ് മീനാക്ഷി. മീനൂട്ടി എന്നാണ് എല്ലാവരും സ്നേഹപൂർവ്വം വിളിക്കുന്നത്.

മീനാക്ഷിയുമായുള്ള രസകരമായ വിധികർത്താക്കളുടെ സംഭാഷണം എപ്പോഴും ശ്രദ്ധനേടാറുണ്ട്. വെളുത്തുള്ളി എന്നാണ് മീനൂട്ടിയെ പാട്ടുവേദി സ്നേഹപൂർവ്വം വിളിക്കുന്നത്. ഇപ്പോഴിതാ, ചൈനീസ് ലുക്കിലെത്തിയ മീനാക്ഷിക്കായി രസകകരമായ പാട്ടുപാടുകയാണ് വിധികർത്താക്കളായ എം ജയചന്ദ്രനും എം ജി ശ്രീകുമാറും. ഒപ്പം പാട്ടുവേദിയുടെ സ്വന്തം ഓർക്കസ്ട്ര കൂടി ചേർന്നപ്പോൾ മീനാക്ഷിക്കും ചിരിയടക്കാൻ വയ്യാത്ത അവസ്ഥയായി.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും വളരെയേറെ സ്വീകാര്യതയും പ്രാധാന്യവും വേദി നൽകാറുണ്ട്. അതുകൊണ്ടുതന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ടോപ് സിംഗർ വേദിയിൽ പിറക്കാറുണ്ട്.

Read Also: “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു 

മലയാള ടെലിവിഷൻ ചരിത്രത്തിൽ ടോപ് സിംഗറിനോളം ജനപ്രീതി നേടിയ മറ്റൊരു സംഗീത പരിപാടിയില്ല. കുരുന്നു പാട്ടുകാരുടെ അസാമാന്യ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ വേറിട്ട് നിർത്തുന്നു. ആദ്യ സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ രണ്ടാം സീസണും എത്തി. ഇത്തവണ പാട്ടിനൊപ്പം കുറുമ്പും കുസൃതിയും അൽപം കൂടുതലുള്ള മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഭാവ ഗായകരും, നടൻ പാട്ടിന്റെ ചേലുള്ളവരും മാത്രമല്ല, അഭിനയത്തിലും മുന്നിട്ട് നിൽക്കുന്നവർ ടോപ് സിംഗർ സീസൺ 2ന്റെ വേദിയിലുണ്ട്. 

Story highlights- funny chinese song for meenakshi