വിവാഹ ചടങ്ങുകൾക്ക് ഇടയിൽ വരൻ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന കാഴ്ച – ചർച്ചയായി ചിത്രം

November 30, 2022

കൊവിഡ് രൂക്ഷമായ സമയത്താണ് മിക്ക കമ്പനികളും ആളുകൾക്ക് വീട്ടിൽ ഇരുന്നുതന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. മൂന്നുവർഷങ്ങൾ പിന്നിടുമ്പോഴും മിക്ക ഐടി കമ്പനികളും വർക്ക് ഫ്രം ഹോം തുടരുകയാണ്. ഇപ്പോൾ അത് ഒട്ടേറെ ആളുകളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. ഇപ്പോൾ ആളുകൾ പതുക്കെ പുതിയ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ചിലർ ഓഫീസിൽ നിന്ന് ജോലി പുനരാരംഭിച്ചപ്പോൾ, മറ്റുള്ളവർ അവരുടെ വീടുകളിൽ നിന്ന് ജോലി തുടരുന്നു. അതിനാൽ, വർക്ക് ഫ്രം ഹോമിന്റെ ദുരിതങ്ങൾ തുടരുന്നു.

ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ അതിന്റെയൊരു നേർകാഴ്ച ചർച്ചയാകുകയാണ്. വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ബംഗാളി വരൻ ലാപ്‌ടോപ്പിൽ ജോലിയിലാണ്. ഈ ഫോട്ടോ ഓൺലൈനിൽ ചർച്ചാവിഷയമായി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ സൈകത് ദാസ് എന്നയാളാണ് വിഡിയോയിലുള്ളത്. ചില വിവാഹ ചടങ്ങുകൾ നടത്തുമ്പോൾ വരൻ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നത് കാണാം. കൊൽക്കത്ത ഇൻസ്റ്റാഗ്രാമർ ആണ് ചിത്രം പങ്കുവെച്ചത്. നവംബർ 27നായിരുന്നു സൈകത്തിന്റെ വിവാഹം.’ വർക്ക് ഫ്രം ഹോം നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമ്പോൾ’ എന്ന് ഫോട്ടോ അടിക്കുറിപ്പ് നൽകിയിരിക്കുന്നു.

ഇത് യഥാർത്ഥമാണോ എന്ന് ഉറപ്പില്ല എന്നും ഇത് ഒരു പരിധിവരെ തമാശയാണെന്നും ആളുകൾ കമന്റ് ചെയ്തു. പക്ഷേ വിഷലിപ്തമായ തൊഴിൽ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കരുത് എന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ലോക്ക്ഡൗൺ സമയത്ത് നിരവധി രസകരമായ വർക്ക് ഫ്രം ഹോം കാഴ്ചകളും ശ്രദ്ധനേടിയിരുന്നു. വർക്ക് ഫ്രം ഹോം ചെയ്യുമ്പോളുള്ള പ്രധാന പ്രശ്നം, വീട്ടിലുള്ളവർ എങ്ങനെ പെരുമാറുന്നു എന്നതാണ്, പ്രത്യേകിച്ച് വിഡിയോ കോൺഫറൻസും റിപ്പോർട്ടിങ്ങും ലൈവുമൊക്കെ പോകുമ്പോൾ. അത്തരത്തിൽ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നത്.

Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു

വീട്ടിലെ അടുക്കളയിൽ നിന്ന് കൊറോണ വൈറസ് റിപ്പോർട്ടിങ്ങ് യുവതി നടത്തുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ജെസ്സിക്ക എന്ന യുവതി സംസാരിക്കുന്ന ദൃശ്യം അമ്മയാണ് പകർത്തികൊണ്ടിരുന്നത്. പെട്ടെന്നാണ് അച്ഛൻ ഷർട്ടും ഉയർത്തി കടന്നു വരുന്നത്. അതോടെ ജെസ്സിക്ക ആകെ വിഷമത്തിലായി.ട്വിറ്ററിൽ ജെസ്സിക്ക തന്നെയായിരുന്നു വിഡിയോ പങ്കുവെച്ചത്.

Story highlights- groom works on laptop during wedding