ഉൾക്കടലിലൂടെ ബോട്ടിന്റെ സഹായത്തിൽ പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്ന രണ്ടുനിലകളിലുള്ള വീട്; അമ്പരപ്പിക്കുന്ന കാഴ്ച

October 18, 2021

ഹൗസ് ബോട്ട് കാണാത്തവർ ഉണ്ടാകില്ല. അതിലൊന്ന് യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ പോലും സിനിമയിലെങ്കിലും കണ്ടിട്ടുണ്ടാകും എല്ലാവരും. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ഗ്രാമത്തിലെ ഒരു ഹൗസ് ബോട്ട് ആണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ചയായിരിക്കുന്നത്. ഹൗസ് ബോട്ട് എന്ന് വിശേഷിപ്പിക്കാമെന്നേ ഉള്ളു, സംഗതി മറ്റൊന്നാണ്. ഒരു ഇരുനില വീട് പൂർണമായി ബോട്ടിൽ കയറ്റി ഉൾക്കടലിലൂടെ പോകുന്ന കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്.

ഒരു വീട് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് എപ്പോഴും കാണാൻ സാധിക്കുന്ന കാഴ്ചയല്ല. ഇവിടെ ഉൾക്കടലിലൂടെയാണ് ഒരു വീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. ഒരു ദമ്പതികൾ തങ്ങളുടെ രണ്ട് നിലകളുള്ള വീട് ബേ ഓഫ് ദ്വീപുകളിലൂടെ തീരപ്രദേശത്തുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനായി ഇവർ സ്വീകരിച്ച മാർഗം ബോട്ട് ആയിരുന്നു. ബോട്ടിന്റെ സഹായത്തോടെ വീട് ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുക.

ഒക്ടോബർ പതിനൊന്നിനാണ് വീട്ടുടമയായ ഡാനിയേൽ പെന്നിയും കിർക്ക് ലാവലും ആറോളം ബോട്ടുകളുടെ സഹായത്തോടെ വീട് മാറ്റിയത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഉൾക്കടലിന്റെ വടക്കൻ തീരത്തേക്കുള്ള വീടുമായുള്ള യാത്ര ഏകദേശം എട്ട് മണിക്കൂർ എടുത്തു.

Read More: ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി- ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്

ഒരു കിലോമീറ്റർ ദൂരമാണ് കടലിലൂടെ ഇങ്ങനെ സഞ്ചരിച്ചത്. എന്നാൽ, കാണുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല ഈ പ്രവർത്തി. ഇടയ്ക്ക് വീടിന്റെ ഒരു ഭാഗം ചെരിഞ്ഞ് വീട് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥ ഉണ്ടായി. ഒരു ബോട്ടിനുണ്ടായ തകരാറാണ് ഇതിനു കാരണം. എന്നാൽ മറ്റുബോട്ടുകൾ വേഗത്തിൽ പിന്തുണ നല്കിയതുകൊണ്ട് വെള്ളത്തിൽ മുങ്ങിയില്ല. യാത്രയ്‌ക്കൊടുവിൽ വീട് പുതിയ തീരത്ത് എത്തിയപ്പോൾ, തീരത്ത് കാത്തുനിന്ന രണ്ട് ജെ സി ബി ഉപയോഗിച്ച് കരയിലേക്ക് വലിച്ചടുപ്പിച്ചു. കേടുപാടുകൾ ഇല്ലാതെയാണ് വീട് പുതിയ തീരത്ത് എത്തിയത്.

Sory highlights- Couple uses boats to float their two-storey house to new location