കാശ്മീരിലെ തണുത്തുറഞ്ഞ മലനിരകളിൽ നൃത്തം ചെയ്ത് ബി എസ് എഫ്‌ ജവാന്മാർ- വിഡിയോ

January 17, 2022

മഞ്ഞിന്റെ കാഠിന്യം വർധിക്കുമ്പോഴും കാശ്മീരിലും കർമ്മനിരതരാണ് ജവാന്മാർ. ഇപ്പോഴിതാ, കശ്മീരിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ബി എസ് എഫ് ജവാൻമാർ ബിഹു ആഘോഷിക്കുകയും ഒരു നാടൻ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ ശ്രദ്ധനേടുകയാണ്. കശ്മീരിലെ അതിർത്തി സുരക്ഷാ സേനയുടെ ഹാൻഡിൽ ട്വീറ്ററിൽ പങ്കുവെച്ചതാണ് വിഡിയോ.

കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിൽ കനത്ത തണുപ്പും മഞ്ഞുവീഴ്‌ചയും 24 മണിക്കൂർ ഡ്യൂട്ടിയുടെ സമ്മർദ്ദവും അവഗണിച്ചാണ് സൈനികർ ബിഹു ആഘോഷിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.

ആസാമീസ് സംസ്കാരത്തിന്റെ ഭാഗമാണ് ബിഹു ആഘോഷം. ജമ്മു കശ്മീരിന്റെ ഫോർവേഡ് പോസ്റ്റിൽ മഞ്ഞുവീഴ്ചയ്ക്കിടയിൽ ഇന്ത്യൻ ആർമി സൈനികർ മുട്ടോളം മഞ്ഞിൽ നിൽക്കുന്ന ചിത്രം ശ്രദ്ധനേടിയതിന് പിന്നാലെയാണ് വിഡിയോ ശ്രദ്ധേയമാകുന്നത്.

Read Also: ഭാഷയും ദേശവും കടന്ന് ഓസ്‌ട്രേലിയയിൽ നിന്നും പാട്ടുവേദിയിൽ എത്തിയ ജാനകി ഈശ്വർ, വിഡിയോ

മഞ്ഞുവീഴ്ചയെ വകവെക്കാതെ ജവാൻമാർ തങ്ങളുടെ കടമയ്ക്കിടയിലും ആഘോഷിക്കാൻ സമയം കണ്ടെത്തുന്ന വിഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

Story highlights- BSF jawans celebrate Bihu at freezing temperatures in Kashmir