മിമിക്രിയിലെ അതികായന്മാരുടെ ശബ്ദങ്ങങ്ങളുമായി കോമഡി ഉത്സവത്തെ പുനരവതരിപ്പിക്കുന്ന അസാധ്യ പ്രകടനം കാണാം !!!

മിഥുനെ സാക്ഷിയാക്കി  അതെ ശബ്ദത്തിൽ കോമഡി ഉത്സവം അവതരിപ്പിക്കുന്ന സമദ് എന്ന അത്ഭുത പ്രതിഭ.. കോമഡി ഉത്സവത്തിന്റെ അവതാരകനായ മിഥുനെയും കാര്യക്കാരനായ ടിനി ടോമിനേയുമടക്കം ഒരുപിടി മിമിക്രി താരങ്ങളുടെ ശബ്ദങ്ങൾ അസാധ്യ മികവോടെ അവതരിപ്പിക്കുന്ന സമദ് ദുബായിൽ നിന്നുമാണ് കോമഡി ഉത്സവത്തിന്റെ വേദിയിലേക്കെത്തുന്നത്. മിമിക്രിയിലെ അതികായന്മാരായ അഭി, കോട്ടയം നസീർ, രമേശ് പിഷാരടി, നാദിർഷ  എന്നിവരുടെ ശബ്ദങ്ങളുമായി കോമഡി ഉത്സവത്തെ പുനരവതരിപ്പിക്കുന്ന കിടിലൻ പ്രകടനം കാണാം…